സിട്രാ ചെയർമാനുമായി ചർച്ച നടത്തി ഇന്ത്യയിലെ ഐ.ടി കമ്പനി പ്രതിനിധികൾ

Update: 2023-10-23 07:02 GMT

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ-​കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യി ഐ.​ടി.​ഇ.​എ​സ് മേ​ഖ​ല​യി​ലെ വി​വി​ധ ക​മ്പ​നി​ക​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ കു​വൈ​ത്തി​ലെ​ത്തി.ഞാ​യ​റാ​ഴ്ച വി​വി​ധ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ സി​ട്രാ ചെ​യ​ർ​മാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ടെ​ലി​കോം, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഐ.​ടി.​ഇ.​എ​സ് മേ​ഖ​ല​യി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ഇ​രു വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്തു.

ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ൺ​ഫ​റ​ൻ​സ്. കു​വൈ​ത്ത് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്, ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് ​പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ, നാ​സ്‌​കോം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക, പ്ര​മു​ഖ ഐ.​ടി ക​മ്പ​നി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

Tags:    

Similar News