കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട ; 25 പേർ അറസ്റ്റിൽ

Update: 2024-07-08 09:38 GMT

രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 14 വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 25 പേ​ർ അ​റ​സ്റ്റി​ലാ​യി. രാ​സ​വ​സ്തു​ക്ക​ൾ, ഹാ​ഷി​ഷ്, ക​ഞ്ചാ​വ്, ഹെ​റോ​യി​ൻ എ​ന്നി​വ​യു​ൾ​​െപ്പ​ടെ ഏ​ക​ദേ​ശം 7,250 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഏ​ക​ദേ​ശം 10,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, എ​ട്ട് ക​ഞ്ചാ​വ് തൈ​ക​ൾ, ആ​റ് ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ൾ, വെ​ടി​മ​രു​ന്ന്, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ൽ നി​ന്നു​ള്ള പ​ണം എ​ന്നി​വ​യും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കും വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നും വേ​ണ്ടി എ​ത്തി​ച്ച​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു. പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ളും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന, ക​ട​ത്ത്, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ശോ​ധ​ന ഉ​ദ്യോ​ഗസ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും നി​യ​മ​ലം​ഘ​ക​രെക്കു​റി​ച്ച് വി​വ​രം അ​റി​യി​ക്കാ​നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    

Similar News