കുവൈത്തിൽ ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത തണുപ്പ് ഈമാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. വാരാന്ത്യങ്ങളിൽ തണുപ്പ് കൂടുമെന്നും രാത്രിയിൽ അന്തരീക്ഷ താപനില അഞ്ചു ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ തണുപ്പാണ് ഏതാനും ദിവസങ്ങളായി രാജ്യത്ത് അനുഭവപ്പെടുന്നത്.
രാജ്യത്ത് വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് മൂലമാണ് താപനില കുറയുന്നത്. രാത്രിസമയങ്ങളിൽ തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ റമദാൻ മുന്നറിയിപ്പ് നൽകി.