കുവൈത്തിലെ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ ലക്ഷ്യമിട്ട് സമഗ്ര പരിശോധനയുമായി അധികൃതർ

Update: 2024-07-19 11:45 GMT

രാ​ജ്യ​ത്ത് കെ​ട്ടി​ട​ങ്ങ​ളി​ലെ ബേ​സ്‌​മെ​ന്‍റു​ക​ൾ ല​ക്ഷ്യ​മി​ട്ട് സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ കു​വൈ​ത്ത് മു​നി​സി​പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

എ​ൻ​ജി​നീ​യ​റി​ങ് ഓ​ഡി​റ്റ് ആ​ൻ​ഡ് ഫോ​ളോ അ​പ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ സൂ​പ്പ​ർ​വൈ​സ​റി ടീം ​ഇ​തി​ന​കം പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ബേ​സ്മെ​ന്‍റു​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി അ​ധി​കൃ​ത​ർ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ബേ​സ്‌​മെ​ന്‍റു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി വെ​യ​ർ​ഹൗ​സു​ക​ളാ​ക്കു​ന്ന​തി​നെ​തി​രെ മു​നി​സി​പ്പാ​ലി​റ്റി നേ​ര​ത്തെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു.

മു​നി​സി​പ്പ​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പൊ​തു സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ലും പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യ​മാ​ണ്. മ​ംഗ​ഫ് തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ന് പി​റ​കെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തെ മി​ക്ക കെ​ട്ടി​ട​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​മി​തി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ബേ​സ്മെ​ന്റു​ക​ൾ ഹാ​ളു​ക​ൾ, താ​മ​സ സ്ഥ​ല​ങ്ങ​ൾ, ഗോ​ഡൗ​ണു​ക​ൾ എ​ന്നി​വ​യാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​തും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​വ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​വി​രു​ദ്ധ വെ​യ​ർ​ഹൗ​സു​ക​ൾ​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    

Similar News