സോഷ്യൽ മീഡിയ വഴി രാജ്യത്തെ അപമാനിക്കൽ , പൗരന് 3 വർഷം കഠിന തടവ്

Update: 2022-12-22 14:23 GMT

കുവൈത്ത് സിറ്റി : സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് മൂന്ന് വര്‍ഷം കഠിന തടവ്. പ്രാദേശിക ദിനപ്പത്രമായ അല്‍ സിയാസയുടെ റിപ്പോര്‍ട്ട് പ്രകാരം കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പൗരന് ശിക്ഷ വിധിച്ചത്.സൗദി അറേബ്യയെ അപമാനിച്ചതിനും മറ്റൊരു രാജ്യവുമായുള്ള കുവൈത്തിന്റെ ബന്ധം മോശമാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഇടപെടല്‍ നടത്തിയതിന് ഫോറിന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് നിയമം 30/1970ലെ നാലാം വകുപ്പ് പ്രകാരവുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നത്. വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം മൂന്ന് വര്‍ഷത്തെ കഠിന് തടവാണ് പ്രതിക്ക് വിധിച്ചത്.

Similar News