താമസനിയമം ലംഘിച്ച 24 പ്രവാസികളെ പിടികൂടി കുവൈത്ത് പോലീസ്

Update: 2022-10-15 07:17 GMT


കുവൈത്ത് സിറ്റി : കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയതിനെ തുടർന്ന് പ്രവാസികളായ 24 താമസ നിയമലംഘകരെ പോലീസ് അറസ്റ്റ് ചെയ്തു.ശര്‍ഖ് ഫിഷ് മാര്‍ക്കറ്റില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയആറ് പേരും, കാലാവധി കഴിഞ്ഞ താമസവിസയിൽ തുടരുന്ന രണ്ടുപേരരടക്കം വിവിധ ലംഘനങ്ങൾ നടത്തിയ 24 പേർ പിടിയിലാവുകയായിരുന്നു. താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സുരക്ഷാസേനകളുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം സബാഹ് അല്‍ സലിം, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 19 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

Similar News