കുവൈത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിന് ഫിംഗര്‍ പ്രിന്‍റ് നിര്‍ബന്ധമാക്കി.

Update: 2022-12-03 08:54 GMT


കുവൈത്ത് : കുവൈത്തില്‍ നിന്നും സൗദിയിലേക്കുള്ള ഉംറ തീർത്ഥാടകർക്ക്   ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിന് ഫിംഗര്‍ പ്രിന്‍റ് നിര്‍ബന്ധമാക്കി. കുവൈത്ത് അടക്കം അഞ്ച് രാജ്യങ്ങളിലെ തീർത്ഥാടകർക്കാണ് വിരലടയാളം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇ വിസ അപേക്ഷകര്‍ സൗദി വിസ ബയോ ആപ്പ് വഴിയാണ് ഫിംഗർപ്രിന്റ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. നേരത്തെ ഉംറ വിസ 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിരുന്നു . ഇലക്ട്രോണിക്സ് വിസ അനുവദിക്കുന്നതിന് ഫിംഗര്‍ പ്രിന്‍റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

Similar News