കുവൈത്ത് സിറ്റി : കോളറ നിയന്ത്രവിദേയമാണെന്നും ആശങ്ക വേണ്ടെന്നും പൊതുജനങ്ങൾക് അറിയിപ്പ് നൽകി കുവൈത്ത് ആരോഗ്യ മന്ത്രാലയം . സാഹചര്യം നിയന്ത്രണവിധേയമാണെന്നും യാത്രാ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കോളറ പടര്‍ന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണെങ്കില്‍ സ്വദേശികളും താമസക്കാരും ജാഗ്രത പുലര്‍ത്തണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കണമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. കോളറ പടരുന്ന ഏതെങ്കിലും രാജ്യത്ത് നിന്ന് തിരികെയെത്തി ഏഴു ദിവസത്തിനുള്ളില്‍ വയറിളക്കവും കടുത്ത പനിയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ആവശ്യമായ ചികിത്സ തേടേണ്ടതാണ്.
അയൽരാജ്യങ്ങളിൽ കോളറ പടരുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ചുവെന്നും നിലവിൽ കുവൈത്തിന്റെ സ്ഥിതി സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു. ജലസ്രോതസ്സുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെയും ശുചീകരണത്തിന്റെയും ആവശ്യകതയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഇതുവരെ കോളറയുടെ ഒരൊറ്റ കേസ് മാത്രമാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.