ബാച്ചിലർമാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതര്‍

Update: 2022-10-21 11:41 GMT


കുവൈത്ത് സിറ്റി : റെസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർമാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതര്‍. ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ താമസവുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ക്യാമ്പയിനുകള്‍ ഊര്‍ജിതപ്പെടുത്തിയതെന്ന് ടീം ഡെപ്യൂട്ടി ഹെഡ് എം അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു.വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് സംഘം, വിതരണ ശൃംഖല മേഖലയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.

കെട്ടിട നിയമം പുതുക്കിയതിനെ തുടർന്ന് നിയമങ്ങൾ പാലിക്കാതെ താമസം തുടരുന്ന റിയൽ എസ്റ്റേറ്റ് കെട്ടിടങ്ങളിലാണ് വൈദ്യുത വിച്ഛേദം തുടരുന്നത്. അതാത് മുനിസിപ്പൽ ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട്ടു കൊണ്ടായിരിക്കും നടപടികൾ സ്വീകരിക്കുന്നത് . നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് പരിശോധനകളും അന്വേഷണങ്ങളും വർധിപ്പിക്കാൻ സമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ വിവിധ ഗവർണറേറ്റുകളിൽ തുടരുകയാണ്. മുന്നറിയിപ്പുകളോട് പ്രതികരിക്കാനും എല്ലാവരുടെയും പ്രയോജനത്തിനായി ബാച്ചിലര്‍മാരെ പ്രോപ്പര്‍ട്ടികളില്‍ നിന്ന് ഒഴിപ്പിക്കണണെന്നും ഉടമകളോട് അല്‍ ഷമ്മാരി ആഹ്വാനം ചെയ്തു.

Similar News