കാസർഗോഡ് സിപിഐഎമ്മിൻ്റെ കൊടിമരം മോഷണം പോയി; പരാതി നൽകി നേതൃത്വം , അന്വേഷണം ആരംഭിച്ചു
സിപിഐഎമ്മിൻ്റെ കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ടിയിരുന്ന കൊടിമരം മോഷണം പോയി. സിപിഐഎം ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്‌ലുവിൽ സൂക്ഷിച്ചിരുന്ന കൂറ്റന്‍ കൊടിമരമാണ് ഇന്ന് പുലര്‍ച്ചെയോടെ മോഷ്ടിച്ചത്.
അഞ്ച് പേരില്‍ അധികമില്ലാതെ കൂറ്റന്‍ കൊടിമരം നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് സിപിഐഎം നേതാക്കള്‍ പറയുന്നത്. അതിനാൽ തന്നെ പുലര്‍ച്ചെ ആളില്ലാത്ത സമയത്ത് ഒന്നിലധികം പേര്‍ ചേര്‍ന്ന് കൊടിമരം എടുത്തുകൊണ്ടുപോയിരിക്കാമെന്നാണ് നേതാക്കള്‍ സംശയിക്കുന്നത്. കൊടിമരം നഷ്ടപ്പെട്ടതോടെ പുതിയ കൊടിമരം തയ്യാറാക്കി. ബുധനാഴ്ച വരെയാണ് സിപിഐഎം കാസര്‍കോട് ഏരിയാ സമ്മേളനം.