വയനാട് ദുരന്തം: കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രത്യേക സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

Update: 2024-10-03 07:10 GMT

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം മന്ത്രിസഭ യോഗം ചർച്ച ചെയ്തു. ഇത് കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരാണയായി നൽകുന്ന 241 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ രണ്ടു ഘട്ടമായി നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയും രക്ഷിതാക്കളിൽ ആരെയെങ്കിലും നഷ്ടപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപയും നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്ക് ജോലിയും ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തിന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പ് നിർമിക്കാനായി പരിഗണിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Similar News