മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Update: 2025-01-02 11:47 GMT

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. മുതിർന്ന പത്രാധിപർ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ച മലയാള മാധ്യമരംഗത്തെ അതികായകനാണ് വിടവാങ്ങിയത്. ബെംഗളുരുവിൽ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.

1957-ൽ പ്രസിദ്ധീകരണം തുടങ്ങിയ കെ ബാലകൃഷ്ണന്‍റെ കൗമുദിയിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കലാകൗമുദിയിലേക്ക് മാറി. സമകാലിക മലയാളം വാരികയുടെ സ്ഥാപകപത്രാധിപരായിരുന്നു. 13 വർഷം സമകാലിക മലയാളം വാരികയുടെ പത്രാധിപരായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്. മാനേജ്മെന്‍റുമായുള്ള ഭിന്നതയെത്തുടർന്ന് 2012-ൽ എസ് ജയചന്ദ്രൻ നായര്‍ മലയാളം വാരികയിൽ നിന്ന് രാജിവെച്ചു. എന്‍റെ പ്രദക്ഷിണവഴികൾ, റോസാദലങ്ങൾ എന്നിവ പ്രധാനകൃതികളാണ്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്.

Tags:    

Similar News