നൃത്തപരിപാടിക്കിടെ കലൂരിൽ ഉണ്ടായ അപകടം ; ഒന്നാം പ്രതി നിഘോഷ് കുമാർ കീഴടങ്ങി
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി എം. നിഘോഷ് കുമാർ കീഴടങ്ങി. മൃദംഗ വിഷൻ സിഇഒ ആണ് എം. നിഘോഷ് കുമാർ. പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ ആണ് പ്രതി ഹാജരായത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു
നിഘോഷ് കുമാർ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തുകയും മൃദംഗ വിഷനു നേരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.