കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു

Update: 2024-05-09 11:32 GMT

ആലപ്പുഴ എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമനനും മോഹനനുമാണ് മരിച്ചത്.

എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.


ഇരുവരും തകഴിയിലെ തടിമില്ലിലെ പണിക്കാരാണ്. തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണ് ഇടിച്ചത്.

Tags:    

Similar News