സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് അനുമതി കാത്ത് 'കേരള'

Update: 2023-09-07 02:45 GMT

രാജ്യത്തിന്റെ പേര് ഭാരത് ​എന്നുമാത്രമായി മാറ്റിയാൽ കേരളത്തിലെ ഔദ്യോഗിക രേഖകളെല്ലാം സംസ്ഥാന സർ‌ക്കാർ തിരുത്തേണ്ടി വരും. കാരണം, സംസ്ഥാന സർക്കാർ നിലവിൽ ഔദ്യോഗിക രേഖകളിലെല്ലാം ഇംഗ്ലിഷിൽ ഉപയോഗിക്കുന്ന പേര് ഇന്ത്യ എന്നാണ്. മലയാളത്തിൽ ഭാരത റിപ്പബ്ലിക് എന്നും. മന്ത്രിമാരും മറ്റും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് ഭാരതം എന്നായതിനാൽ അതു മാറ്റേണ്ടിവരില്ല.

രാജ്യത്തിന്റെ പേരു മാറ്റിയാൽ അതു നടപ്പാക്കേണ്ടി വരുന്ന സംസ്ഥാന സർക്കാരിനു പക്ഷേ, സ്വന്തം സംസ്ഥാനത്തിന്റെ പേര് മാറ്റാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കേരള എന്ന പേരു കേരളം എന്നാക്കി മാറ്റണമെന്നാണു സംസ്ഥാന സർക്കാരിന്റെ ആവശ്യം. 

ഈ ആവശ്യവുമായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിലാണ് സംസ്ഥാനങ്ങളുടെ പേരു മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ നിർദേശിച്ചിട്ടുള്ളത്. ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു പാസാക്കണം. രാഷ്ട്രപതി ബില്ലിൽ ഒപ്പുവയ്ക്കുന്നതോടെ നിയമമാകുകയും സംസ്ഥാനത്തിന്റെ പേരു മാറുകയും ചെയ്യും

Tags:    

Similar News