ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്; കാനഡ, മെക്സിക്കോ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്തി

Update: 2025-02-02 02:39 GMT

ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

തീരുവ ഒഴിവാക്കണമെങ്കിൽ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെ തീരുമാനത്തിൽ മറുപടിയുമായി കാനഡ രംഗത്തെത്തി. അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് കാനഡയിൽ അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് വ്യക്തമാക്കിയത്.

കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക 25ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എണ്ണ ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനവും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി.

ചൈനിയിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ഇറക്കുമതി തീരുമാനവും ഏര്‍പ്പെടുത്തി. അതേസമയം, അമേരിക്കയുടെ പുതിയ തീരുമാനത്തിൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ലെന്നാണ് മെക്സിക്കോ വ്യക്തമാക്കിയത്. പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News