മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു

Update: 2024-06-22 11:04 GMT

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നതായി റിപ്പോർട്ട്. നിലവിൽ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് നിലവിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നത്.

ഈ സാഹചര്യത്തിൽ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുള്ള മന്ത്രി തല യോഗം ഉടൻ ചേരുമെന്നാണ് അബ്ദുൽ ഹമീദ് എംഎൽഎ അറിയിച്ചിരിക്കുന്നത്.

Tags:    

Similar News