ചോറ് കഴിക്കാതിരുന്നാൽ ശരീരഭാരം കുറയുമോ ?

Update: 2024-11-21 11:33 GMT

പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കും. എന്നാൽ ശരീരഭാരം കുറയുമോ ? എന്നാൽ നിങ്ങൾ കാർബോഹൈഡ്രേറ്റ് ഒഴിവാക്കി ശരീരഭാരം കുറക്കാൻ നോക്കിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ?

ഉയർന്ന മെറ്റബോളിസം നിരക്ക് കാരണം കാർബോഹൈഡ്രേറ്റുകൾ തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. കാർബോഹൈഡ്രേറ്റുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ചർമ്മം, കണ്ണ്, കോശം എന്നിവയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും പിന്തുണയ്ക്കുന്ന ബി-ഗ്രൂപ്പ് വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് കാർബോഹൈഡ്രേറ്റുകൾ.

അപാരമായ ഊർജം നൽകുന്നുണ്ടെങ്കിലും, ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാർബോഹൈഡ്രേറ്റുകൾ പലപ്പോഴും ഒരു കാരണമാകുന്നുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടാണ് അധിക കിലോ കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പലരും അവ വെട്ടിമാറ്റുന്നത്.

നമ്മൾ ദിവസം കഴിക്കുന്ന ചോറും റൊട്ടിയുമെല്ലാം കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമാണ്. അതിനാൽ തന്നെ അവ നിയന്ത്രിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് ഉപേക്ഷിക്കുമ്പോൾ, സ്വാഭാവികമായും ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കുറച്ച് കലോറിയാണ് ഉപയോഗിക്കുന്നത്. അമിതമായ കലോറി കുറയ്ക്കുന്നത് പോഷകങ്ങളുടെ അഭാവവും വിശപ്പ്, പഞ്ചസാര ആസക്തി, അമിതമായി ഭക്ഷണം കഴിക്കൽ, കുറഞ്ഞ ആരോ​ഗ്യം എന്നിവയ്ക്ക് കാരണമാക്കുന്നു.

Tags:    

Similar News