കറ്റാർവാഴ; മുടി കൊഴിച്ചിലിന് മികച്ച ഔഷധമാണ്

Update: 2024-11-13 10:38 GMT

മുടിസംരക്ഷണത്തിന് സഹായിക്കുന്ന ചേരുവകയാണ് കറ്റാർവാഴ. കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്.

കറ്റാർവാഴയിലെ ആൻ്റി ഫംഗൽ ​ഗുണങ്ങൾ താരൻ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ യോജിപ്പിച്ച് തലയിലും മുടിയുടെ അറ്റംവരെയും പുരട്ടി മസാജ് ചെയ്യുക. മുടി വളർച്ച വേ​ഗത്തിലാക്കാൻ ഈ പാക്ക് സഹായിക്കും. ഒരു സ്പൂൺ തേനും അൽപം കറ്റാർവാഴ ജെലും ഒരു ‌സ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

രണ്ട് സ്പൂൺ സവാള നീരിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കുക.

Tags:    

Similar News