ഉരുളക്കിഴങ്ങുകൊണ്ട് രുചികരമായ പിസ; തയ്യാറാക്കിയാലോ

Update: 2024-11-16 11:02 GMT

പൊട്ടറ്റോ പിസ്സ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ് - 1 വലുത് (തൊലികളഞ്ഞ് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞത്)

ഒലിവ് ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍

ചീസ് ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്

ടൊമാറ്റോ സോസ് - 3 ടേബിള്‍ സ്പൂണ്‍

മഷ്റൂം അരിഞ്ഞത് - 1/4 കപ്പ്

മൊസറല്ലോ ചീസ് - 2 ടേബിള്‍ സ്പൂണ്‍

മുട്ട - 1 എണ്ണം

ബേക്കണ്‍ - അലങ്കരിക്കാന്‍

കുരുമുളകുപൊടി - കുറച്ച്

തയ്യാറാക്കുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി പൊട്ടറ്റോ കഷണങ്ങള്‍ നിരത്തി വയ്ക്കുക. അതിനുമുകളില്‍ ചീസ് ഗ്രേറ്റ് ചെയ്തത് ഇട്ട് അഞ്ച് മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക. ഇനി ടൊമാറ്റോ സോസ് ഒഴിക്കാം. അതിനുമുകളില്‍ മഷ്റും നിരത്തുക. ഇനി മൊസറല്ലോ ചീസ് ചേര്‍ക്കാം. ഇനി നടുവിലായി മുട്ട പൊട്ടിച്ചൊഴിച്ച് 5 മിനിറ്റ് വേവിക്കുക. ബേക്കണും കുരുമുളകുപൊടിയും അല്‍പ്പം ഒലിവ് ഓയിലും മുകളില്‍ വിതറി മുറിച്ച് വിളമ്പാം.

Tags:    

Similar News