മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാര്‍ സ്വദേശി മുസവിര്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. അല്‍ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മുസവിർ.
അബുദാബി അല്‍ഐന്‍ റോഡിലെ അല്‍ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നരേമാണ് മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അപകടമുണ്ടായത്. അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ്: സാബിറ ഇല്ലിക്കൽ. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.