പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ കഥായാനം: കഥവഴിയിലൂടെ ഒരു യാത്ര പരിപാടി സംഘടിപ്പിച്ചു. അജിത് കണ്ടല്ലൂരിന്റെ ഇസബെല്ല, ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദി റോസസ് എന്നീ പുസ്തകങ്ങൾ കഥായാനത്തിൽ ചർച്ച ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെള്ളിയോടൻ മോഡറേറ്ററായിരുന്നു. ഇ.കെ. ദിനേശൻ ഇസബെല്ലയും ദീപ ചിറയിൽ വാർസ് ഓഫ് ദി റോസസും അവതരിപ്പിച്ചു.
ഇസബെല്ലയുടെ രണ്ടാം പതിപ്പിന്റെ കവർ പ്രകാശനം ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം റെജി സാമുവലിന് നൽകി നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രവീൺ പാലക്കീൽ സ്വാഗതവും രമേശ് പെരുമ്പിലാവ് നന്ദിയും പറഞ്ഞു. ഇസ്മായിൽ മേലടി, ലേഖ ജസ്റ്റിൻ, അനൂജ സനൂബ്, കെ. ഗോപിനാഥ്, അജിത് വള്ളോലി, ധന്യ അജിത് എന്നിവർ കഥകളെ അവലോകനം നടത്തി. അജിത് കണ്ടല്ലൂർ, ഹുസ്ന റാഫി എന്നിവർ മറുപടി പറഞ്ഞു.