കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ഇസ്തിഹാർ യൂനിറ്റിന്റെ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. കേന്ദ്രകമ്മിറ്റി സെക്രട്ടറി സുരേഷ് കണ്ണപുരം പ്രവർത്തനങ്ങളുടെ ഘടനയെകുറിച്ച് വിശദീകരിച്ചു. ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ചന്ദ്രചൂഡൻ അഡ്ഹോക്ക് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. കൺവീനറായി ഷാജി തൊടിയിലിനെയും ചെയർമാനായി പ്രേം കുമാറിനെയും തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡൻറുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, ബിജി തോമസ്, ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ജയരാജ്, ഏരിയ വൈസ് പ്രസിഡൻറ് അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് സ്വാഗതവും അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഷാജി തൊടിയിൽ നന്ദിയും പറഞ്ഞു.