റിയാദിൽ കുറാ തങ്ങൾ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Update: 2024-07-17 09:38 GMT

അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ബു​ഖാ​രി ഉ​ള്ളാ​ള്‍ ത​ങ്ങ​ളു​ടെ മ​ക​നും സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും ദ​ക്ഷി​ണ ക​ന്ന​ഡ സം​യു​ക്ത ജ​മാ​അ​ത്ത് ഖാ​ദി​യും അ​നേ​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കു​റാ ത​ങ്ങ​ൾ എ​ന്ന ഫ​സ​ല്‍ കോ​യ​മ്മ ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​നും (ഐ.​സി.​എ​ഫ്) ക​ർ​ണാ​ട​ക ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​നും (കെ.​സി.​ഫ്) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ മ​ത വൈ​ജ്ഞാ​നി​ക ആ​ത്മീ​യ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കു​റാ ത​ങ്ങ​ളെന്ന്​ മു​സ്​​ത​ഫ സ​അ​ദി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​യാ​സമ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി മാ​റു​ക​യും എ​ല്ലാ​വ​രെ​യും ഒ​രേ​പോ​ലെ പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടൊ​പ്പം ജീ​വി​ത​ത്തി​ലു​ട​നീ​ളം വി​ന​യ​വും ലാ​ളി​ത്യ​വും ച​ര്യ​യാ​ക്കി​യ മ​ഹാ​നാ​ണ് ത​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ.​സി.​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ ദ​അ​വ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ ഒ​ള​മ​തി​ൽ മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ബ്​​ദു​ൽ മ​ജീ​ദ് താ​നാ​ളൂ​ർ സം​സാ​രി​ച്ചു.

Tags:    

Similar News