അബ്ദുൽ റഹീം ജയിലിലായിട്ട് ഡിസംബർ ആകുമ്പോൾ 18 വർഷം ; മോചനം കാത്ത് കുടുംബം

Update: 2024-11-18 11:35 GMT

ഈ ​ഡി​സം​ബ​ർ മാ​സ​മെ​ത്തു​മ്പോ​ൾ റ​ഹീം ജ​യി​ലി​യാ​യി​ട്ട് 18 വ​ർ​ഷം പൂ​ർ​ത്തി​യാ​കും. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ല​​ന്റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ പൊ​ലീ​സ് അ​ബ്​​ദു​ൽ റ​ഹീ​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത് ജ​യി​ലി​ൽ അ​ട​ക്കു​ന്ന​ത്. വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ റി​യാ​ദി​ലെ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.മൂ​ന്ന്​ അ​പ്പീ​ൽ കോ​ട​തി​ക​ളും വ​ധ​ശി​ക്ഷ ശ​രി​വെ​ച്ചു. 17 വ​ർ​ഷ​ത്തോ​ളം കൊ​ല്ല​പ്പെ​ട്ട ബാ​ല​ന്റെ കു​ടും​ബ​വു​മാ​യി പ​ല ഘ​ട്ട​ങ്ങ​ളി​ലും അ​നു​ര​ഞ്ജ​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും മാ​പ്പ് ന​ൽ​കാ​ൻ അ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് കേ​സ് ന​ട​ന്നു. കീ​ഴ് കോ​ട​തി​ക​ൾ ര​ണ്ട് ത​വ​ണ വ​ധ​ശി​ക്ഷ ശ​രി​വെ​ച്ച കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി​യി​ലും മാ​റ്റ​മു​ണ്ടാ​യി​ല്ല.വ​ധ​ശി​ക്ഷ ഉ​റ​പ്പാ​യ ഘ​ട്ട​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്ന അ​നു​ര​ഞ്ജ​ന ശ്ര​മ​ത്തി​ന് പ​ച്ച​ക്കൊ​ടി ക​ണ്ടു. ഒ​ന്ന​ര​ക്കോ​ടി സൗ​ദി റി​യാ​ൽ ദി​യാ​ധ​ന​മാ​യി ന​ൽ​കി​യാ​ൽ മാ​പ്പ് ന​ൽ​കാ​മെ​ന്ന് കു​ടും​ബ​ത്തി​​ന്റെ വ​ക്കീ​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യെ അ​റി​യി​ച്ച​തോ​ടെ റി​യാ​ദ് റ​ഹീം സ​ഹാ​യ​സ​മി​തി പ​ണം സ​മാ​ഹ​രി​ക്കാ​ൻ അ​ര​യും ത​ല​യും മു​റു​ക്കി ഇ​റ​ങ്ങി.

ആ​ദ്യ​ഘ​ട്ട​മാ​യി ഇ​ക്കാ​ര്യം മാ​ർ​ച്ച് 20ന് ​റി​യാ​ദി​ലെ പൊ​തു​സ​മൂ​ഹ​ത്തെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് സ​ഹാ​യ​സ​മി​തി പൊ​തു​യോ​ഗം ചേ​ർ​ന്ന് പ​ണം സ​മാ​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു. അ​തി​നാ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.നാ​ട്ടി​ൽ അ​ബ്​​ദു​ൽ റ​ഹീ​മി​നെ സ​ഹാ​യി​ക്കാ​ൻ കോ​ഴി​ക്കോ​ട്​ ആ​സ്ഥാ​ന​മാ​ക്കി ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ചു. പ​ണം സ​മാ​ഹ​രി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പും ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ത​യാ​റാ​യി.

പ​ണ​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക് വി​ഷ​യം കൊ​ണ്ടു​വ​രാ​നു​ള്ള കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ടു. രാ​ഷ്ട്രീ​യ, മ​ത, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ബോ​ചെ ഉ​ൾ​പ്പ​ടെ​യു​ള്ള സെ​ലി​ബ്രി​റ്റി​ക​ളും വ​ഴി പ​ണ​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി. വി​ഷ​യ​ത്തി​ന്റെ ഗൗ​ര​വം മ​ന​സ്സി​ലാ​ക്കി ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ൾ കൈ​കോ​ർ​ത്തു.

ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ദി​യാ​ധ​ന​ത്തെ​ക്കാ​ൾ വ​ലി​യ തു​ക മ​ല​യാ​ളി​ക​ൾ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​ഴു​ക്കി. 47.87 കോ​ടി​യാ​ണ്​ പി​രി​ഞ്ഞു​കി​ട്ടി​യ​ത്. ഇ​തി​ൽ​നി​ന്ന്​ ദി​യാ​ധ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ തു​ക റ​ഹീം സ​ഹാ​യ​സ​മി​തി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ആ ​പ​ണം ക്രി​മി​ന​ൽ കോ​ട​തി​യു​ടെ പേ​രി​ൽ ചെ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.റി​യാ​ദ്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​വെ​ച്ച്​ വാ​ദി ഭാ​ഗ​മാ​യ സൗ​ദി കു​ടും​ബം ഇ​രു​ക​ക്ഷി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി അ​നു​ര​ഞ്ജ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ഗ​വ​ർ​ണ​റേ​റ്റ് രേ​ഖ​ക​ൾ കോ​ട​തി​യി​ൽ എ​ത്തി​ച്ച​തോ​ടെ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​ന് വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത ഉ​ത്ത​ര​വി​റ​ങ്ങി. അ​ന്നു​ത​ന്നെ മോ​ച​ന ഉ​ത്ത​ര​വ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും പ​ബ്ലി​ക് റൈ​റ്റ്സ് അ​നു​സ​രി​ച്ചു​ള്ള കേ​സ് ഫ​യ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കേ​സ് പി​ന്നെ​യും നീ​ണ്ടു.

ഒ​ടു​വി​ൽ ഒ​ക്ടോ​ബ​ർ 21ന് ​കോ​ട​തി സി​റ്റി​ങ്ങി​ന് സ​മ​യം അ​നു​വ​ദി​ച്ചു. റ​ഹീ​മി​​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ഉ​സാ​മ അ​ൽ അ​മ്പ​റി​ന് അ​റി​യി​പ്പ് ന​ൽ​കി. എ​ന്നാ​ൽ സി​റ്റി​ങ്​ ആ​രം​ഭി​ച്ച കോ​ട​തി ബെ​ഞ്ച്​ ഈ ​കേ​സ്​ പ​രി​ഗ​ണി​ക്കേ​ണ്ട​ത്​ വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത അ​തേ ബെ​ഞ്ചാ​യി​രി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചാ​ണ്​​ അ​ന്ന​ത്തെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

വ​ധ​ശി​ക്ഷ റ​ദ്ദ്​ ചെ​യ്​​ത പ​ഴ​യ ബെ​ഞ്ചാ​ണ്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ മോ​ച​ന​ഹ​ര​ജി പ​രി​ഗ​ണി​ച്ച​ത്​. ഏ​താ​നും സ​മ​യം കേ​സ്​ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി ര​ണ്ടാ​ഴ്ച​ക്കു​​ശേ​ഷം തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ ഇ​ന്ന​ല​ത്തെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ ഉ​സാ​മ, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി, റ​ഹീ​മി​​ന്റെ കു​ടും​ബ പ്ര​തി​നി​ധി സി​ദ്ദീ​ഖ് തു​വ്വൂ​ർ എ​ന്നി​വ​ർ അ​തി​രാ​വി​ലെ കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

Tags:    

Similar News