ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാനുളള 17 കോടിയുടെ പദ്ധതികളുടെ ഫയലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഒപ്പ് വച്ചിട്ടും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇത്തവണ കേരളത്തിന് പവിലിയൻ ഇല്ല

Update: 2024-05-10 06:49 GMT

ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാനുളള 17 കോടിയുടെ പദ്ധതികളുടെ ഫയലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഒപ്പ് വച്ചിട്ടും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇത്തവണ കേരളത്തിന് പവിലിയൻ ഇല്ല. കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സ്വന്തമായി പവിലിയൻ ഉണ്ടെന്ന് ഇരിക്കെയാണ് കേരളത്തിന് പവിലിയനില്ലാത്തത്. കേരളം സ്ഥിരമായി പങ്കെടുക്കാറുളള മേളയിൽ ഏതു തരത്തിലാണ് വീഴ്ച വന്നത് എന്നതിനെക്കുറിച്ച് വ്യക്തമല്ല.

19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപാണ് മന്ത്രി മുഹമ്മദ് റിയാസ് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു പ്രചാരണം നടത്താനുള്ള 8 ഫയലുകളിൽ ഒപ്പുവച്ചത്. 17 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. മിക്ക രാജ്യങ്ങളും വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഇത്രയും പ്രാധാന്യമുളള മേളയിൽ കേരളം പങ്കെടുക്കാതിരിക്കുന്നത്. മുൻ വർഷങ്ങളിലെ മേളയിൽ മന്ത്രിമാർ ഉൾപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ അവതരിപ്പിച്ച് ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാറുണ്ടായിരുന്നു.

ലോകോത്തര പദ്ധതികൾ ആവിഷ്‌കരിച്ച് സഞ്ചാരികളെ ആകർഷിക്കാൻ മത്സരിക്കുന്ന ലോകരാജ്യങ്ങൾ അറേബ്യൻ ട്രാവൽ മാർക്കറ്റിന് വൻ പ്രാധാന്യമാണ് കൽപിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, അതിസമ്പന്നമായ പ്രകൃതിഭംഗിയുള്ള കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സ്വന്തം പവിലിയൻ ഇല്ലെന്നത് ചർച്ചയാകുന്നുണ്ട്.

Full View

Tags:    

Similar News