ഖത്തറിൽ ഫോട്ടോഗ്രഫി ദിനാഘോഷവുമായി ഐ സി സി

Update: 2024-11-25 10:25 GMT

ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​നു (ഐ.​സി.​സി) കീ​ഴി​ലെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ട്ടോ​ഗ്ര​ഫി ക്ല​ബ് നേ​തൃ​ത്വ​ത്തി​ൽ ഫോ​ട്ടോ​ഗ്ര​ഫി ദി​നം ആ​ഘോ​ഷി​ക്കു​ന്നു. ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും, ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ശി​ൽ​പ​ശാ​ല​യും, മു​ൻ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കു​ള്ള ആ​ദ​ര​വും ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ളോ​ടെ ഡി​സം​ബ​ർ 13, 14 തീ​യ​തി​ക​ളി​ലാ​യി വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ന​ട​ക്കു​മെ​ന്ന് ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​നും ഫോ​ട്ടോ​ഗ്ര​ഫി ക്ല​ബ് പ്ര​സി​ഡ​ന്റ് വി​ഷ്ണു ഗോ​പാ​ലും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും മാ​റ്റു​ര​ക്കാ​വു​ന്ന ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​രം ര​ണ്ടു വി​ഭാ​ഗ​ത്തി​ലാ​യി ന​ട​ക്കും. ഖ​ത്ത​റി​ന്റെ വാ​സ്തു​വി​ദ്യ വി​സ്മ​യം മു​ത​ൽ ന​ഗ​ര​സൗ​ന്ദ​ര്യ​വും, കാ​യി​ക മി​ക​വും, ജീ​വി​ത​വു​മെ​ല്ലാം ഉ​ൾ​ക്കൊ​ള്ളു​ന്ന ‘എ​ക്സ്​​പ്ലോറിങ് ഖ​ത്ത​ർ’ വി​ഭാ​ഗ​ത്തി​ലും, ബാ​ക് ടു ​നേ​ച്വ​ർ എ​ന്ന വി​ഭാ​ഗ​ത്തി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ലോ​ക​ത്തി​ന്റെ ഏ​ത് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പ​ക​ർ​ത്തി​യ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളും ഈ ​വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​നം ന​ൽ​കും.ഒ​പ്പം, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ൻ​ട്രി​ക​ളി​ൽ​ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ത്തി​ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​ര​വും സ​മ്മാ​നി​ക്കും. 5000 റി​യാ​ലാ​ണ് സ​മ്മാ​ന​ത്തു​ക.

ന​വം​ബ​ർ 30ന് ​മു​മ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ല​സ്ടു വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ട്രി ഫീ​സ് ഇ​ല്ലാ​തെ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം.

ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ 150ഓ​ളം ഇ​ന്ത്യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കും. ഡി​സം​ബ​ർ 13ന് ​വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഐ.​സി.​സി അ​ബൂ​ഹ​മൂ​ർ ഹാ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം.

Tags:    

Similar News