ഏഴാമത് ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കി ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഷാർജ

Update: 2023-11-28 14:53 GMT

ഏഴാം തവണയും ഗിന്നസ് തിളക്കത്തില് ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഷാർജ. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്ത്വം എന്ന ആശയത്തെ മുന്നിര്ത്തി ഇന്ത്യ ഇന്റര്നാഷണല് സ്കൂളിലെ 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 6097 വിദ്യാര്ത്ഥികള് നവംബര് 28നു സ്കൂൾ അങ്കണത്തിൽ അണിനിരന്ന നമ്മുടെ ഗ്രഹമായ ഭൂമിയുടെ ഏറ്റവും വലിയ മനുഷ്യചിത്രം ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 2023 യു എ ഇ സുസ്ഥിരതാ വര്ഷമായി ആചരിക്കുന്ന ഈ സന്ദർഭത്തിൽ, സുസ്ഥിരവികസനത്തിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ, "ടുഡേ ഫോര് ടുമോറോ" എന്ന ആപ്തവാക്യം ഉള്ക്കൊണ്ടു പ്രവര്ത്തിക്കേണ്ടത് ഓരോ വിദ്യാര്ഥിയുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശ്രമം.

52മത് യു.എ. ഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടി, രാജ്യത്തെയും അതിന്റെ ദർശനശേഷിയുള്ള നേതാക്കളെയും ആദരിക്കുന്നതില് സ്കൂളിന്റെ പ്രതിബദ്ധത വെളിവാക്കുന്നു. ഐക്യബോധവും പാരിസ്ഥിതികാവ ബോധവും മുൻ നിർത്തി, ഒറ്റതതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായിപരിസ്ഥിതി സൗഹൃദബാഗുകള് സ്വീകരിച്ച് നിശ്ചലമാതൃകയില് നിന്ന് ചലനമാതൃകയിലെക്കുള്ള ഒരു പരിവര്ത്തനവും രൂപീകരണത്തിന്റെ ഭാഗമായി. ഭൂമിയോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കാന് എല്ലാവരും തങ്ങളുടെ ബാഗുകൾ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ചു. വിദ്യാര്ത്ഥികളും അധ്യാപകരും ജീവനക്കാരും ഒത്തുചേര്ന്ന് ഐക്യത്തിന്റെയും പാരിസ്ഥിതികാവബോധത്തിന്റെയും മാതൃക സൃഷ്ടിച്ച ഈ രൂപീകരണം ഊര്ജ്ജ സ്വലമായ കാഴ്ചയായിരുന്നു. ലോക സമാധാനവും സുസ്ഥിരഭാവിയും തങ്ങളുടെ കയ്യിലാണെന്ന ആത്മവിശ്വാസം ഓരോ വിദ്യാര്ഥിയിലും പ്രകടമായിരുന്നു.ഗിന്നസ് ലോകറെക്കോര്ഡ് അഡ്ജുഡിക്കേറ്റര് ശ്രീ പ്രവീണ് പട്ടേല് ഈ ശ്രമം 'അക്ഷരാര്ത്ഥത്തില് അതിശയിപ്പിക്കുന്നത്' എന്ന് പ്രഖ്യാപിച്ചു.

യു.എ.ഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യ ഇന്റര്നാഷണല് സ്കൂള് മുൻ വർഷങ്ങളിലും സമഗ്രമായ പരിപാടികള് സംഘടിപ്പിക്കുകയും ആറു ഗിന്നസ് ലോകറെക്കോര്ഡുകള് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News