വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ റിയാദ് ഒ ഐ സി സിയുടെ ബിരിയാണി ചലഞ്ച്

Update: 2024-10-15 08:47 GMT

വയനാട് ദുരന്തത്തില്‍ സർവതും നഷ്​ടപ്പെട്ടവര്‍ക്ക് കരുതലി​ൻ്റെ കരുത്തും കാരുണ്യത്തി​ൻ്റെ കരങ്ങളും ഒരുക്കുകയാണ് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. കെ.പി.സി.സിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ വെള്ളിയാഴ്​ച റിയാദിൽ ബിരിയാണി ചാലഞ്ച്​ നടത്തും. റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ബിരിയാണി ചാലഞ്ചുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായി രംഗത്തുളളത്. വനിതാ വിഭാഗവും പ്രത്യേക കാമ്പയിനിലൂടെ ചാലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്.

13 ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ചി​ൻ്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. വെളളിയാഴ്​ച രാവിലെ ഒൻപത്​ മുതല്‍ ബിരിയാണി വിതരണം ആരംഭിക്കും. ബുക്കു ചെയ്തവര്‍ക്ക് ഉച്ചക്ക് 12-ന്​ മുമ്പ് ബിരിയാണി എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. ബത്ഹ, മലസ്, ശുമൈസി, ഒലയ്യ, സനഇയ്യ, ഷിഫ, അസീസിയ, ഹാര തുടങ്ങി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അൽ ഖർജ്, മുസാഹ്​മിയ എന്നിവിടങ്ങളിലും സെന്‍ട്രല്‍ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ കമ്മിറ്റികളും ഏരിയാകമ്മിറ്റികളും വിതരണം നടത്തും.

ഇത് വിജയിപ്പിക്കാൻ റിയാദ് പൊതുസമൂഹത്തി​ൻ്റെ പിന്തുണയുണ്ടാവണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറ അഭ്യർഥിച്ചു. ഷംനാദ് കരുനാഗപ്പള്ളി (ജനറൽ കൺവീനർ), അമീർ പട്ടണത് (കോഓഡിനേറ്റർ), സിദ്ദിഖ് കല്ലുപറമ്പൻ (ഓപ്പറേഷൻ ഹെഡ്), സക്കീർ ദാനത്ത് (ഫിനാൻസ് കൺട്രോളർ), നാദിർ ഷാ റഹ്​മാൻ (പി ആർ ആൻഡ് ഐ ടി), മജു സിവിൽസ്​റ്റേഷൻ (ജോയിൻറ്​ കോഓഡിനേറ്റർ), വിൻസൻറ്​ കെ. ജോർജ്, ഷെഫീഖ് പൂരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കമറുദീൻ താമരക്കുളം, കെ.കെ. തോമസ്, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, മാത്യു ജോസഫ്, നാസർ വലപ്പാട്, ശിഹാബ് കരിമ്പാറ, സന്തോഷ് കണ്ണൂർ, ജയൻ മുസാഹ്​മിയ (കൺവീനർമാർ) തുടങ്ങിയവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകും.

ബിരിയാണി ചാലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷംനാദ് കരുനാഗപ്പള്ളി (0560514198), സിദ്ദിഖ് കല്ലുപറമ്പൻ (0504695894), അമീർ പട്ടണത്ത് (0567844919) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News