എയർഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കുന്നു; ശക്തമായ പ്രതിഷേധവുമായി കേരള സോഷ്യൽ സെന്റർ

Update: 2024-07-08 06:42 GMT

എയർ ഇന്ത്യാ എക്സ്പ്രസ് നിരന്തരം സർവീസുകൾ റദ്ദാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള സോഷ്യൽ സെന്റർ. കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും രാജ്യാന്തര സർവീസുകൾ മുടങ്ങി.കണ്ണൂരിലേക്കുള്ള അബുദാബി ,ഷാർജ, ദോഹ സർവീസുകളും കണ്ണൂരിൽ നിന്നുള്ള ഷാർജ, ദോഹ സർവീസുകളുമാണു റദ്ദാക്കിയത്.കോഴിക്കോട്ടു നിന്നുള്ള 2 രാജ്യാന്തര സർവീസുകൾ റദ്ദാക്കി . വൈകിട്ട് ആറിനുള്ള ഷാർജ, രാത്രി 10:10 നുള്ള അബുദാബി സർവീസുകളാണു റദ്ദാക്കിയത്.കോഴിക്കോട് നിന്ന് രാവിലെ 9.30നുള്ള റാസൽഖൈ മ സർവീസും റദ്ദാക്കിയിട്ടുണ്ട്.കോഴിക്കോട് –ദുബായ് സർവീസ് ഉൾപ്പെടെ കഴിഞ്ഞ 2 ദിവസങ്ങളിലായി 3 സർവീസുകൾ കോഴിക്കോട്ട് റദ്ദാക്കിയിട്ടുണ്ട്.

പ്രവാസികൾ കൂട്ടത്തോടെ വാർഷിക അവധിക്ക് പോകുന്ന ഈ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ വിധം സർവീസ് റദ്ദാക്കുന്നതിനെതിരെ കേരള സോഷ്യൽ സെന്റർ അബുദാബി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

Tags:    

Similar News