സമസ്ത ബഹ്റൈൻ അത്തദ്കീർ ദ്വൈമാസ കാമ്പയിനോടനുബന്ധിച്ച് സമസ്ത മനാമ ഏരിയ ‘പവിഴ ദ്വീപിലെ ചരിത്രഭൂമിയിലൂടെ’ ശീർഷകത്തിൽ ഏകദിന പഠന യാത്ര സംഘടിപ്പിച്ചു. ബഹ്റൈനിലെ ചരിത്ര ശേഷിപ്പുകളിൽ ഇസ്ലാമിക പാരമ്പര്യത്തിന്റെ പ്രാതിനിധ്യത്തെ അറിയുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു യാത്ര സംഘടിപ്പിച്ചത്.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങളുടെ പ്രാർഥനയോടെ തുടക്കം കുറിച്ച യാത്രക്ക് എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി മെംബർ അറക്കൽ അബ്ദുറഹ്മാൻ നേതൃത്വം നൽകി. ഗൾഫ് മേഖലയിലെ ആദ്യത്തെ എണ്ണ കിണർ, ട്രീ ഓഫ് ലൈഫ്, ബഹ്റൈൻ കോട്ട, ബാർബാർ ക്ഷേത്രം, അൽ ജസ്റ ഹാൻഡിക്രാഫ്റ്റ്, ജസ്റ ഹൗസ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. സന്ദർശന സ്ഥലങ്ങളുടെ ചരിത്രം വളരെ സരസവും വ്യക്തവുമായ രീതിയിൽ അദ്ദേഹം വിശദീകരിച്ചു.
സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഹാഫിള് ശറഫുദ്ദീൻ മൗലവി, അബ്ദുൽ മജീദ് ചോലക്കോട്, ജംഇയ്യതുൽ മുഅല്ലീമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ നേതാക്കളായ നവാസ് കുണ്ടറ, ഉമൈർ വടകര, മുഹമ്മദ് പി.ബി, സമസ്ത ജിദാലി, ഉമ്മുൽഹസ്സം ഏരിയ പ്രതിനിധികൾ സമസ്ത മനാമ പ്രവർത്തകർ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായിരുന്നു.
സമസ്ത ബഹ്റൈൻ മനാമ ഏരിയ കോഓഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര, മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളായ സജീർ പന്തക്കൽ, ജാഫർ കൊയ്യോട്, അബ്ദുൽ റൗഫ്, റഫീഖ് ഇളയിടം, മുഹമ്മദ് സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.