റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

Update: 2023-09-29 11:00 GMT

ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാൻ ആക്കരുതെന്ന് പ്രതിപക്ഷ നേതാവ്; സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി; വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്

*******

ഷാരോൺ വധക്കേസ് നവംബർ മൂന്നിലേക്ക് മാറ്റി കോടതി; പ്രാരംഭ വാദവും 3 ആരംഭിക്കും; കേരളത്തിൽ വിചാരണ നടത്താൻ കഴിയുമോ എന്നതിൽ ഉൾപ്പെടെ വാദം കേൾക്കും;

*******

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി; ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ട്രൂഡോ

*******

മക്കയിലെ ക്ലോക്ക് ടവറിന് മുകളിൽ അടിച്ച മിന്നലിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു; ക്ലോക് ടവറിന്റെ അഗ്ര ഭാഗത്ത് നിന്ന് മിന്നൽ പ്രവഹിച്ചത് പോലെയാണ് ദൃശ്യങ്ങൾ; .

*********

ഏഷ്യൻ ഗെയിംസ് ഫുട്ബോളിലെ തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്; മികച്ച കളിക്കാരെ തരാൻ കഴിയില്ലെങ്കിൽ ടൂർണമെന്റിൽ പങ്കെടുക്കാതിരിക്കലാകും ഉചിതമെന്നും ഇഗോർ സ്റ്റിമാക്. ഇന്നലെ നടന്ന ഏഷ്യന്‍ ഗെയിംസ് പ്രീ ക്വാര്‍ട്ടറില്‍ സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ് ഇന്ത്യ പുറത്തായിരുന്നു

Full View

Similar News