ആ വരികൾ യാത്രയ്ക്കിടയിൽ എഴുതിയത്; നല്ലതാണെന്ന് ഷാൻ റഹ്മാൻ പറഞ്ഞു; വിനീത് ശ്രീനിവാസൻ
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് വിനീത് ശ്രീനിവാസൻ. ബാലചന്ദ്ര മേനോനു ശേഷം മലയാളത്തിലുണ്ടായ ബഹുമുഖ പ്രതിഭയാണ് വിനീത് എന്നു വിശേഷിപ്പിക്കുന്നവരും ഉണ്ട്. എന്തായാലും വിനീത് ആരാധകർക്കിടയിൽ സ്വീകരിക്കപ്പെട്ട വ്യക്തിയാണ്.
ഒരിക്കൽ ഒരു അഭിമുഖത്തിൽ ഞാൻ വലിയ പാട്ടെഴുത്തുകാരൻ അല്ലെന്ന് വിനീത് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. പിനീത് പറഞ്ഞത്- ഗാനങ്ങൾ കമ്പോസ് ചെയ്യാനായി എഴുതുന്ന വരികൾ പിന്നീട് മാറ്റാൻ തോന്നില്ല. അങ്ങനെയാണ് പാട്ടുകൾ എഴുതിയത്. എഴുതിയ ശേഷം കമ്പോസ് ചെയ്ത പാട്ടുകളുമുണ്ട്. ഒരു വടക്കൻ സെൽഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ല, കൈയിൽ തഴമ്പുമില്ല എന്ന പാട്ട് ഒരു യാത്രയ്ക്കിടെ മനസിൽ തോന്നിയ വരികളാണ്.
പിന്നീട് ഷാൻ റഹ്മാനെ കാണിച്ചപ്പോൾ നല്ല നല്ല വരികളാണെന്നു പറഞ്ഞു. തട്ടത്തിൻ മറയത്തിലെ അനുരാഗത്തിൻ വേളയിൽ എന്ന ഗാനത്തിന്റെ മുമ്പും ശേഷവും സീക്വൻസുകൾ ഏറെ പരിചിതമാണ്. അതിനിടയിൽ ഒരു പാട്ട് വന്നപ്പോൾ അതും കൂടി എഴുതി എന്നേയുള്ളൂ. ഹെലന്റെ ക്ലൈമാക്സിലെ പാട്ടും ഞാനാണ് എഴുതിയത്. എന്നാൽ, ഒരു സിനിമയ്ക്ക് പാട്ടെഴുതാൻ വിളിച്ചാൽ എനിക്കെഴുതാൻ പറ്റിയെന്നുവരില്ല. ഒരു ട്യൂൺ തന്നാൽ അതിന് അനുസരിച്ച് എഴുതാനുള്ള കഴിവുണ്ടെന്നും തോന്നുന്നില്ല.