മകളുടെ കൂടെ പഠിച്ച പെണ്‍കുട്ടി നായിക, അന്ന് മമ്മൂട്ടി ദേഷ്യപ്പെട്ടു; ലാല്‍ ജോസ്

Update: 2024-11-12 12:17 GMT

ലാല്‍ ജോസിന്റെ സംവിധാന അരങ്ങേറ്റം ആയിരുന്നു ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ കണ്ടിരിക്കുന്ന സിനിമയാണ് ഒരു മറവത്തൂര്‍ കനവ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് ദിവ്യ ഉണ്ണിയായിരുന്നു. എന്നാല്‍ ദിവ്യ ഉണ്ണി തന്റെ നായികയായി വന്നതില്‍ മമ്മൂട്ടി സന്തുഷ്ടനായിരുന്നില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. ഒരിക്കല്‍ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ വച്ചായിരുന്നു ലാല്‍ ജോസ് അതേക്കുറിച്ച് സംസാരിച്ചത്.

'ദിവ്യ ഉണ്ണിയെ നായികയായി തീരുമാനിച്ചതില്‍ മമ്മൂക്കയ്ക്ക് ചെറിയൊരു പിണക്കം ഉണ്ടായിരുന്നു. ആ പിണക്കിന്റെ കാരണം മറ്റൊന്നുമല്ലായിരുന്നു, ദിവ്യ അദ്ദേഹത്തിന്റെ മകളുടെ കൂടെ കോളേജില്‍ പഠിച്ചതൊക്കെയാണ്. അപ്പോള്‍ അത്രയും ചെറിയൊരു കുട്ടി തന്റെ നായികയായി വരുമ്പോള്‍ ആളുകള്‍ അംഗീകരിക്കില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ടെന്‍ഷന്‍. പകരം തമിഴിലെ ഏതെങ്കിലും നടിയെ നായികയാക്കാം എന്നായിരുന്നു അദ്ദേഹത്തിന്. റോജയെ ആയിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത്.' എന്നാണ് ലാല്‍ ജോസ് പറയുന്നത്.

പക്ഷെ ഞങ്ങള്‍ ദിവ്യയ്ക്ക് അഡ്വാന്‍സ് നല്‍കി കഴിഞ്ഞിരുന്നു. മാത്രവുമല്ല, ഈ സിനിമയില്‍ അവര്‍ തമ്മില്‍ അങ്ങനൊരു ലവ് സീന്‍ ഒന്നുമില്ല. പറയാതെ മനസില്‍ സൂക്ഷിച്ച് വച്ചൊരു ഇഷ്ടം ആയിരുന്നു ആനിയ്ക്ക് ചാണ്ടിച്ചനോട് ഉണ്ടായിരുന്നത്. അത് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ പ്രായ വ്യത്യാസം വിഷയമാകില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചു. അപ്പോഴും നായികയുടെ കാര്യത്തില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നില്ലെന്നും ലാല്‍ ജോസ് പറയുന്നു.

Tags:    

Similar News