'ഒരു കാര്യം നടന്നാല്‍ അതു സംഭവിച്ചതാണ്, ജീവിതത്തില്‍ ഒരിക്കലും രണ്ട് ഓപ്ഷനുകളില്ല' :ഹണി റോസ്

Update: 2023-03-20 12:28 GMT

മലയാള സിനിമയിലെ ചോക്ലേറ്റ് നായിക, ഹണിറോസ്. ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഹണിറോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയത് ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കി. സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും സജീവമായ തരസുന്ദരിക്ക് വന്‍ ആരാധകരാണുള്ളത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ടങ്ങള്‍ പറഞ്ഞത്:

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാര്‍ കരിയറില്‍ ബ്രേക്ക് തന്ന കഥാപാത്രമാണ്. യൂണിക്കായൊരു കഥാപാത്രമായിരുന്നു ധ്വനി. അതുപോലൊരു കഥാപാത്രം ഇനി കിട്ടണമെന്നില്ല. വി.കെ. പ്രകാശ് എന്ന സംവിധായകന്റെയും അനൂപേട്ടന്‍ എന്ന തിരക്കഥാകൃത്തിന്റെയുമൊക്കെ കഴിവുകൊണ്ടാണ് അത്രയും മികച്ചൊരു കഥാപാത്രമുണ്ടായത്. എന്നാല്‍ കഴിയുംവിധം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് തോന്നുന്നത്. ആ കഥാപാത്രം ലഭിച്ചില്ലായിരുന്നെങ്കില്‍ എന്നു ചിന്തിക്കാറില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കിലോ. അങ്ങനെ പലതും ചിന്തിക്കേണ്ടി വരും.

ജീവിതത്തില്‍ ഒരിക്കലും രണ്ട് ഓപ്ഷനുകളില്ല, ഒന്നേയുള്ളൂ. ഒരു കാര്യം നടന്നാല്‍ അതു സംഭവിച്ചതാണ്. അതിനി ആര്‍ക്കും മാറ്റാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടെന്ത് കാര്യം? ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ സംഭവിക്കേണ്ടതായിരുന്നു, ബോയ്ഫ്രണ്ടും അങ്ങനെതന്നെ. അത്തരമൊരു കഥാപാത്രം ലഭിച്ചത് ദൈവാനുഗ്രഹമാണ്.

Similar News