അങ്ങനെയാണ് ഡയലോഗുള്ള സീന്‍ കിട്ടുന്നതും അഭിനയത്തിലേക്കു കടന്നുവന്നതും: ധര്‍മജന്‍ ബോള്‍ഗാട്ടി

Update: 2023-04-26 12:15 GMT

സിനിമാലയില്‍ എഴുതാന്‍ വേണ്ടി അതിന്റെ പ്രൊഡ്യൂസറായ ഡയാന സില്‍വസ്റ്റര്‍ തന്നെ വിളിച്ചെന്ന് ഹാസ്യസാമ്രാട്ട് ധര്‍മജന്‍ ബോള്‍ഗാട്ടി. അങ്ങനെ ഒരു എപ്പിസോഡില്‍ എന്നോടു വെറുതെ ഒന്നു നില്‍ക്കാന്‍ പറഞ്ഞു. ഡയലോഗൊന്നും ഇല്ല. പക്ഷേ, ആ എപ്പിസോഡിലെ എന്റെ പ്രകടനം കണ്ടിട്ട് ഡയാനയുടെ അമ്മ ചോദിച്ചു ആ പയ്യനേതാ? അവന്‍ കൊള്ളാല്ലോ. ഡയലോഗുള്ള ഒരു സീന്‍ കൊടുത്തുനോക്ക് അവന്‍ കലക്കും. അങ്ങനെയാണ് ഡയലോഗുള്ള സീന്‍ കിട്ടുന്നതും അഭിനയത്തിലേക്കു കടന്നുവന്നതും. പിന്നെ എട്ടു വര്‍ഷം സിനിമാലയിലുണ്ടായിരുന്നു.

മെഗാസീരിയലുകളും എഴുതി. സന്താനഗോപാലം. പിന്നെ എട്ടു സുന്ദരികള്‍, സുന്ദരി സുന്ദരി അങ്ങനെ കുറച്ച് എഴുതിയിട്ടുണ്ട്. സിനിമാലയില്‍ വച്ചാണ് പിഷാരടിയെ പരിചയപ്പെട്ടത് അന്ന് ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന കോമഡി പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുകയാണ് പിഷാരടി.

പിഷാരടി എന്നോടു കൂടുന്നോന്നു ചോദിച്ചു. അങ്ങനെ ഞാനും ബ്ലഫ് മാസ്റ്റേഴ്‌സ് എഴുതാന്‍ കൂടി. റേറ്റിംഗും കൂടി. ഏകദേശം അഞ്ഞൂറോളം എപ്പിസോഡുകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തു. അഞ്ചു വര്‍ഷം ആ പരിപാടി ഉണ്ടായിരുന്നു. പിന്നെ ഒരു ഗള്‍ഫ് ഷോ. പിഷാരടി പ്ലാന്‍ ചെയ്തു. അതില്‍ ഒരാളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചു. പിന്നെ പാസ്‌പോര്‍ട്ടിന്റെ എണ്ണം പെരുകിയെന്നും ധര്‍മജന്‍ പറഞ്ഞു.

Similar News