പ്രൊഡക്ഷനിൽ തയാറാക്കുന്ന ഭക്ഷണം ശ്രീകുമാരൻ തമ്പി സാർ രുചിച്ചു നോക്കിയ ശേഷമാണു വിളമ്പുക; ഷാലു കുര്യൻ

Update: 2023-03-21 12:37 GMT

മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഹാസ്യതാരങ്ങളിലൊരാളാണ് ഷാലു കുര്യൻ. ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച് മിനിസ്‌ക്രീനിലെ തിളങ്ങും താരമായി മാറി താരം. ഷാലു നായികയായ ആദ്യ സീരിയൽ ആയിരുന്നു ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പിക്കല്ല്യാണി. ടൈറ്റിൽ വേഷമായിരുന്നു അതിൽ ഷാലു ചെയ്തത്. വിവാഹശേഷവും ഷാലു അഭിനയരംഗത്തു തുടരുകയാണ്. ഭർത്താവ് മെൽവിൻ ഫിലിപ്പിന്റെ എല്ലാ പിന്തുണയും കലാജീവിതത്തിൽ ഷാലുവിനുണ്ട്.

ലൊക്കേഷനുകളിലെ വിശേഷങ്ങൾ കേൾക്കാൻ ആരാധകർക്ക് ഇഷ്ടമാണ്. മലയാള സിനിമയിലെ ഇതിഹാസമായ ശ്രീകുമാരൻ തമ്പിയുടെ ലൊക്കേഷനിൽ അദ്ദേഹം സഹപ്രവർത്തകരോടു കാണിക്കുന്ന കരുതലിനെയും പരിഗണനയെയും കുറിച്ച് ഷാലു ഒരിക്കലൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നായികയാകുന്ന ആദ്യ സീരിയൽ ആയിരുന്നു ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പിക്കല്ല്യാണി. ടൈറ്റിൽ വേഷമായിരുന്നു അതിലെനിക്ക്. തുടക്കക്കാലത്തു തന്നെ ലെജൻഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തമ്പി സാറിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ചട്ടമ്പിക്കല്ല്യാണി എന്ന സിനിമ റീമേക്ക് ചെയ്തതായിരുന്നു സീരിയിൽ.

തന്റെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവരുടെയും കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പ്രൊഡക്ഷനിൽ തയാറാക്കുന്ന ഭക്ഷണം അദ്ദേഹം രുചിച്ചു നോക്കിയ ശേഷം മാത്രമാണു വിളമ്പുക. അഭിനയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, നൽകുന്ന വിവരണങ്ങൾ, ഉപദേശങ്ങളെല്ലാം എന്റെ കരിയറിൽ ഗുണം ചെയ്തിട്ടുണ്ട്. തമ്പി സാർ പിന്നീട് ചെയ്ത സിനിമയിലെ ഒരു പാട്ട് സീനിൽ ഞാൻ അഭിനയിച്ചിരുന്നു. ലെങ്ത് കൂടിപ്പോയതിനാൽ പാട്ട് കട്ട് ചെയ്യുകയായിരുന്നു. അതിലെനിക്ക് വിഷമമൊന്നും തോന്നിയില്ല.

Similar News