ഡ്രൈവിങ് ലൈസൻസ് ഹിന്ദിയിൽ; അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങൾ
അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'സെൽഫി'യുടെ ട്രെയിലർ പുറത്തുവിട്ടു.പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ മലയാള ചിത്രം 'ഡ്രൈവിങ് ലൈസൻസിൻറെ' ഹിന്ദി പതിപ്പാണ് 'സെൽഫി'.
ഫെബ്രുവരി 24 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന് റിഷഭ് ശർമയാണ് തിരക്കഥയൊരുക്കുന്നത്. കരൺ ജോഹറിൻറെ ധർമ പ്രൊഡക്ഷനും,പൃഥ്വിരാജും, സുപ്രിയയും, മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിൻറെ നിർമാണം.
ഡ്രൈവിങ് ലൈസൻസ് ഹിന്ദിയിൽ; അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങൾഡ്രൈവിങ് ലൈസൻസിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ താരമായി അക്ഷയ് കുമാറും , സുരാജ് വെഞ്ഞാറമൂട് അവതിരിപ്പിച്ച വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്.