ലിവിം​ഗ് ടു​ഗെദർ ട്രെെ ചെയ്യാനൊന്നും ഇനി വയ്യ; ഡിവോഴ്സി മാട്രിമോണിയിൽ രജിസ്റ്റർ ചെയ്താലോ എന്ന് ആലോചിച്ചിട്ടുണ്ട്; ആര്യ

Update: 2025-01-22 10:25 GMT

വിവാഹമോചനം, പ്രണയ പരാജയം തുടങ്ങിയ വിഷമ ഘട്ടങ്ങൾ അതിജീവിച്ച് മുന്നോട്ട് പോയ നടിയാണ് ആര്യ. അഭിനയത്തിനൊപ്പം സ്വന്തമായി ബിസിനസും നടി നടത്തുന്നു. എന്നാൽ ഒരു പങ്കാളിയില്ലെന്ന ചിന്ത ആര്യക്ക് ഇന്നുമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഏറെ വിശ്വസിച്ച തന്റെ പ്രണയ ബന്ധങ്ങൾ തകർന്നിട്ടുണ്ടെന്ന് ആര്യ പറയുന്നു. ഒരാളുമായി കമ്മിറ്റ് ചെയ്താൽ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാൽ പത്ത് ശതമാനമിട്ട് ബാലൻസ് ചെയ്യാൻ പറ്റുന്ന കംപാനിയൻ ആയിരിക്കണം. ഇതുവരെ എനിക്കങ്ങനെ ഒരു കംപാനിയനെ കിട്ടിയിട്ടില്ല. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഞാൻ സ്റ്റുപിഡ് ആണെന്ന് തോന്നാറുണ്ട്. ആൾക്കാരെ അന്ധമായി വിശ്വസിക്കും.

ഇമോഷണൽ ഇൻവെസ്റ്റ്മെന്റെ എന്റെ സൈഡിൽ നിന്ന് കൂടുതലാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് എന്നെ എപ്പോഴും കുഴിയിൽ ചാടിക്കുന്നത്. ഇത്രയൊക്കെ ചെയ്യുമ്പോൾ നമ്മുടെ പ്രതീക്ഷയും കൂടുതലായിരിക്കുമെന്നും ആര്യ വ്യക്തമാക്കി. റിലേഷൻഷിപ്പ് എന്ന സങ്കൽപ്പം തനിക്ക് മടുത്തെന്നും ആര്യ പറയുന്നുണ്ട്. നാച്വറലി ഒരാളുമായി കണക്ഷൻ സംഭവിച്ച് പ്രേമിച്ച് പിന്നെ ലിവിം​ഗ് ടു​ഗെദർ ട്രെെ ചെയ്ത് നോക്കാനൊക്കെ ഇനി സമയമില്ല. എനിക്ക് മടുത്തു. എന്റെ മകൾക്ക് അഞ്ച് വർഷം കൂടി കഴിഞ്ഞാൽ‌ 18 വയസായി. അതേസമയം തനിക്ക് വിവാഹം ചെയ്ത് കുടുംബ ജീവിതം വേണമെന്ന് തനിക്ക് ഭയങ്കരമായി ആ​ഗ്രഹമുണ്ടെന്നും ആര്യ വ്യക്തമാക്കി. രണ്ട് വർഷമായി ഈ ആ​ഗ്രഹം എന്റെ മനസിലുണ്ട്. ഇടയ്ക്ക് ഡിവോഴ്സി മാട്രിമോണിയിൽ രജിസ്റ്റർ ചെയ്താലോ എന്ന് ആലോചിച്ചിട്ടുണ്ട്. അതിന് പ്രചോദനമായ ഒരാൾ എന്റെ ജീവിതത്തിലുണ്ട്. പുള്ളിക്കാരി ഇപ്പോൾ കല്യാണം കഴിഞ്ഞ് സെറ്റിൽഡ് ഡൗണായി.

മതിയാക്ക്, അതിൽ രജിസ്റ്റർ ചെയ്യ്, നല്ല ആലോചന വരും എന്ന് അവർ പറഞ്ഞു. പുള്ളിക്കാരിക്ക് അങ്ങനെയാണ് ആലോചന വന്നത്. അവർ കല്യാണമൊക്കെ കഴിഞ്ഞ് വളരെ നന്നായി ജീവിക്കുകയാണെന്നും ആര്യ വ്യക്തമാക്കി. വിവാഹം ചെയ്യാനാ​ഗ്രഹിക്കുന്നവരോട് തനിക്ക് പറയാനുള്ള കാര്യങ്ങളും ആര്യ പങ്കുവെച്ചു. നിങ്ങൾ വളരെ ഉറപ്പാണെങ്കിൽ മുന്നോട്ട് പോകുക. ഒന്നും നോക്കാനില്ല. വിവാഹം ഒരിക്കലും ഫിഫ്റ്റി ഫിഫ്റ്റിയല്ല. അങ്ങനെ നമ്മൾ വിചാരിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മിസ്റ്റേക്ക്. 80-20 ആകാം, 90-10 ആകാം. ചിലപ്പോൾ 90 ഞാനായിരിക്കും 10 അദ്ദേഹമായിരിക്കും. വേറൊരു പോയന്റിൽ 90 അദ്ദേഹവും 10 ഞാനുമായിരിക്കും. വിവാഹമെന്നത് കംപാനിയൻഷിപ്പാണ്. ഈ ഇക്വേഷൻ ബാലൻസ് ചെയ്യാൻ പറ്റുന്ന പങ്കാളിയെയാണോ നിങ്ങൾ ജീവിതത്തിലേക്ക് കൂട്ടാൻ പോകുന്നതെന്ന് നിങ്ങൾക്കുറപ്പുണ്ടെങ്കിൽ ഒന്നും നോക്കാനില്ല. കല്യാണം ഫെയറി ടെയിൽ ആണെന്നും വിചാരിക്കരുതെന്നും ആര്യ വ്യക്തമാക്കി.

Tags:    

Similar News