ലൈംഗികബന്ധത്തിനിടെ ഗീത വായന; ഓപണ്‍ഹെയ്മറിന് പിന്തുണയുമായി നിതീഷ് ഭരദ്വാജ്
ക്രിസ്റ്റഫൻ നോളൻ ചിത്രം 'ഓപൺഹെയ്മർ' ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ നിതീഷ് ഭരദ്വാജ്. ലൈംഗികരംഗത്തിനിടയില്‍ ഭഗവത് ഗീത വായിക്കുന്നതാണ് വിവാദമായത്. എന്നാൽ ഈ രംഗം ഓപണ്‍ഹെയ്മറിന്റെ വൈകാരിക അവസ്ഥയെ മനസിലാക്കിതരുന്നതാണെന്ന് നിതീഷ് ഭരദ്വാജ് പറഞ്ഞു.
ഓപണ്‍ഹെയ്മര്‍ ആറ്റംബോംബ് കണ്ടുപിടിച്ചപ്പോൾ ജപ്പാനിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനെടുക്കാൻ അത് കാരണമായി. തന്റെ കണ്ടുപിടുത്തം ഭാവിയിൽ മനുഷ്യ രാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹം കണ്ടു. ഓപണ്‍ഹെയ്മറുടെ ജീവിതത്തിലെ വൈകാരികമായ വശങ്ങളെക്കൂടി ചിന്തിക്കാൻ സിനിമ പ്രേക്ഷകരോട് അഭ്യർഥിക്കുന്നുവെന്നും നിതീഷ് ഭരദ്വാജ് പറയുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
ചിത്രത്തിലെ രംഗം ഇന്ത്യൻ സംസ്‌കാരത്തെയും ഹിന്ദു മതത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. തുടർന്ന് ഈ രംഗം നീക്കംചെയ്യാൻ കേന്ദ്ര വാർത്താവിതരണ- പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉത്തരവിടുകയും ചെയ്തിരുന്നു.