അയാള്‍ക്കെങ്ങനെ എന്റെ നമ്പര്‍ കിട്ടിയെന്ന് അറിയില്ല; അനുശ്രീ

Update: 2023-03-25 12:36 GMT

ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളസിനിമയില്‍ പ്രവേശിച്ച നടിയാണ് അനുശ്രീ. ഡയമണ്ട് നെക് ലേസിലെ പ്രകടനം മലയാളികള്‍ മറക്കില്ല. അടുത്തിടെ താരത്തിനുണ്ടായ ചില ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. ഒരാള്‍ ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്നെ പിന്തുടരുന്നതു താരത്തെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

അയാള്‍ക്കെങ്ങനെയാണ് തന്റെ നമ്പര്‍ കിട്ടിയതെന്ന് അറിയില്ലെന്ന് അനുശ്രീ. പേര് പറഞ്ഞാല്‍ അയാള്‍ക്ക് മനസിലാവും. പതിനഞ്ച് നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് കാണും. ഫേസ്ബുക്കില്‍, ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഐഡികളുണ്ടാക്കി മെസേജ് ചെയ്തു. ഗുഡ് മോണിംഗും സംഭവങ്ങളും മാത്രമാണ്. മോശമായി ഒന്നും പറയാറില്ല. പക്ഷെ എനിക്കൊരു വിമ്മിഷ്ടം തോന്നിയത് പുള്ളിയോട് മാത്രമാണ്. ഇതല്ലാതെ വരുന്ന ആരാധക മെസേജുകളൊന്നും എനിക്ക് ശല്യമായി തോന്നിയിട്ടില്ല. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞവരുണ്ട്. പക്ഷെ അതൊന്നും എനിക്ക് ശല്യമായി തോന്നിയിട്ടില്ല.

Similar News