രാം ഗോപാൽ വർമ്മ തന്റെ 'ആദ്യ ഓസ്‌കാർ' ആണെന്ന് എംഎം കീരവാണി. 'ക്ഷണ' എന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചതിലൂടെ സംവിധായകൻ തനിക്ക് ഒരു വഴിത്തിരിവ് നൽകുകയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു പുതിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം ആദ്യം രാജമൗലിയുടെ ആർആർആർ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് എംഎം കീരവാണി മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഓസ്‌കാർ നേടിയിരുന്നു. 1991-ൽ പുറത്തിറങ്ങിയ 'ക്ഷണ നിമിഷം' എന്ന ചിത്രത്തിലൂടെ രാംഗോപാൽ വർമ്മ തനിക്ക് ഇൻഡസ്ട്രിയിൽ ആദ്യ ബ്രേക്ക് നൽകിയെന്ന് അദ്ദേഹം പറഞ്ഞു,ആ അവസരത്തെ തന്റെ ആദ്യ ഓസ്‌കാറായി കരുതുന്നുവെന്നാണ് കീരവാണി പറയുന്നത്. രാം ഗോപാൽ വർമ്മ ശിവ പോലൊരു വലിയ വിജയചിത്രം നൽകിയപ്പോൾ താൻ വ്യവസായത്തിലെ ഒരു പുതുമുഖമായിരുന്നു എന്നും എം എം കീരവാണി അനുസ്മരിച്ചു, ആ സിനിമ കൂടുതൽ ശ്രദ്ധ നേടുന്നതിന് സഹായിച്ചു.
സംഗീതലോകത്തെ വഴിത്തിരിവിനെക്കുറിച്ച് കീരവാണിയോട് ചോദിച്ചതിനു മറുപടിയായി അദ്ദേഹം പറഞ്ഞു, ' ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ. രാം ഗോപാൽ വർമയായിരുന്നു എന്റെ ആദ്യ ഓസ്‌കർ. ഇപ്പോൾ എനിക്ക് 2023 ൽ അക്കാദമി അവാർഡ് ലഭിച്ചു, ഇത് എന്റെ രണ്ടാമത്തെ ഓസ്‌കാർ ആണ്. എന്തുകൊണ്ടെന്ന് ഞാൻ നിങ്ങളോട് പറയാം. ഞാൻ ചാൻസിനു വേണ്ടി 51 പേരെ സമീപിക്കുന്നു. അവരിൽ ചിലർ എന്റെ ഓഡിയോ കാസറ്റ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. ഞാൻ പറയുന്നത് അവർ ഒരിക്കലും കേട്ടിട്ടില്ല. അല്ലെങ്കിൽതന്നെ ആരാണ് ശ്രദ്ധിക്കുന്നത്? ഒരു അപരിചിതൻ നിങ്ങളെ സമീപിക്കുകയും അവന്റെ ട്യൂൺ കേൾക്കാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ ആരാണ് അതിനു മുതിരുക.... അവരിൽ ചിലർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകാം, പക്ഷേ താൽപ്പര്യമില്ല. അതായിരുന്നു എന്റെ അവസ്ഥ.
''രാം ഗോപാൽ വർമ്മ അദ്ദേഹത്തിന്റെ ക്ഷണ നിമിഷം എന്ന സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം തന്നു, പക്ഷേ അദ്ദേഹം എനിക്ക് 'ശിവ' രാം ഗോപാൽ വർമ്മയായിരുന്നു. അദേഹം എന്റെ ഓസ്‌കാർ ആയിരുന്നു. അപ്പോൾ ആരാണ് ഈ കീരവാണി. നിങ്ങൾ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല. ഇപ്പോൾ അതല്ല സ്ഥിതി.രാംഗോപാൽ വർമയോടൊപ്പം പ്രവർത്തിക്കുന്ന കീരവാണി.. അവനെ ബുക്ക് ചെയ്യുക, അങ്ങനെയാണ് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ രാം ഗോപാൽ വർമയുടെ കൂട്ടുകെട്ട് എന്നെ സഹായിച്ചത്. അങ്ങനെയാണ് അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചത്,'' അദ്ദേഹം കൂട്ടിച്ചേർത്തു. എംഎം കീരവാണിയുടെ പ്രശംസയോട് രാം ഗോപാൽ വർമ്മ പ്രതികരിച്ചു, വീഡിയോ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും 'ഹേ കീരവാണി, മരിച്ചവരെ മാത്രമേ സാധാരണ ഇങ്ങനെ വാഴ്ത്തുന്നുള്ളൂവെന്ന് അടിക്കുറിപ്പ് ഇടുകയും ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിലാണ് RRR പുറത്തിറങ്ങിയത്. രണ്ട് യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികൾ തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു സാങ്കൽപ്പിക കഥ പറഞ്ഞു - അല്ലൂരി സീതാരാമ രാജുവും കൊമരം ഭീമും. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകമെമ്പാടും 1,200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിൽ അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ആലിയ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.