ലാലേട്ടന്‍-മമ്മൂക്ക; ഒരു ലാല്‍ജോസ് വെര്‍ഷന്‍!

Update: 2023-08-07 12:51 GMT

മലയാളത്തിന്റെ പ്രിയ നടന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് നിരവധി പേരുടെ അഭിപ്രായങ്ങളും തുറന്നുപറച്ചിലുകളും ആരാധകര്‍ കേട്ടിട്ടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പെരുമാറ്റത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് എല്ലാവരും പറയുന്നു. മോഹന്‍ലാല്‍ ജോളി ടൈപ്പും മമ്മൂട്ടി സീരിയസ് ടൈപ്പും എന്നാണ് പൊതുവേയുള്ള സംസാരം. രണ്ടു സൂപ്പര്‍ സ്റ്റാറുകളെയും കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞത് എന്താണെന്നല്ലേ...

ലാലേട്ടന്റെയൊപ്പം അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നപ്പോഴും വര്‍ക്ക് ചെയ്തിട്ടുണ്ട്. വിഷ്ണുലോകമാണ് ഞാന്‍ ലാലേട്ടന്റെയൊപ്പം വര്‍ക്ക് ചെയ്യുന്ന ആദ്യചിത്രം. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ ചിത്രത്തിന്റെ സെറ്റില്‍ ലാലേട്ടനെ കാണാന്‍ സിബി മലയില്‍ സാര്‍ വന്നപ്പോള്‍ എന്നെക്കുറിച്ച് ലാലേട്ടന്‍ നല്ല അഭിപ്രായമാണ് സിബി സാറിനോടു പറഞ്ഞത്. ഞാന്‍ മലയാളസിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാകുമെന്നാണ് ലാലേട്ടന്‍ സിബി സാറിനോടു പറഞ്ഞത്. പിന്നെ, ലാലേട്ടന്റെ സെറ്റ് എന്നു പറയുന്നത് രസകരമാണ്. തമാശകളൊക്കെ പറഞ്ഞ് ലൈവ് ആയിരിക്കും. അദ്ദേഹം സിംബിള്‍ ആയ വ്യക്തിയാണ്. താരപരിവേഷങ്ങളൊന്നും ആരുടെയടുത്തും പ്രകടിപ്പിക്കുന്ന ആളല്ല. സംവിധായകര്‍ മുതല്‍ ലൈറ്റ് ബോയ് വരെ ലാലേട്ടന്റെ സ്‌നേഹം അറിഞ്ഞവരാണ്.

മമ്മൂക്കയോടൊപ്പം ആദ്യം വര്‍ക്ക് ചെയ്യുന്നത് മഴയെത്തു മുമ്പേ എന്ന സിനിമയിലാണ്. തുടര്‍ന്ന് അഴകിയ രാവണനില്‍ വര്‍ക്ക് ചെയ്തു. മമ്മൂക്ക സീരിയസ് ആയ വ്യക്തിയാണ്. ഗൗരവത്തോടുകൂടിയുള്ള ഡിസ്റ്റന്‍സ് ഉണ്ടാകും ആളുകളോട്. ഉദ്യാനപാലകനില്‍ എന്നെ സജസ്റ്റ് ചെയ്തത് മമ്മൂക്കയാണെന്ന്. രണ്ടു പേര്‍ക്കും എന്നില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. മമ്മൂക്കയെ നായകനാക്കിയായിരുന്നു എന്റെ ആദ്യ ചിത്രം മറവത്തൂര്‍ കനവ്. പിന്നീട്, 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലാലേട്ടനെ വച്ച് വെളിപാടിന്റെ പുസ്തകം എന്ന സിനിമ ചെയ്യുന്നത്- ലാല്‍ ജോസ് പറഞ്ഞു.

Similar News