സഹപ്രവർത്തകർക്ക് കീർത്തി സുരേഷ് സമ്മാനിച്ചത് 75 ലക്ഷത്തിന്റെ സ്വർണനാണയങ്ങൾ

Update: 2023-03-23 11:37 GMT

കീർത്തി സുരേഷ് മിന്നും താരമാണ്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക നിരയിലേക്കു കുതിക്കുകയാണ് കീർത്തി. കഴിഞ്ഞദിവസം താരത്തെക്കുറിച്ചു വന്ന ആരെയും അതിശയിപ്പിക്കുന്നതാണ്. യൂണിറ്റ് അംഗങ്ങൾക്ക് സ്വർണ നാണയം സമ്മാനമായി നൽകിയെന്നതാണു വാർത്ത. 130 അണിയറപ്രവർത്തകർക്കാണ് താരം പത്തു ഗ്രാം തൂക്കം വരുന്ന സ്വർണനാണയം സമ്മാനമായി നൽകിയത്. തെലുങ്ക് ചിത്രം ദസറയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമാണ് നടി ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സ്വർണ നാണയം നൽകിയത്. നടിയുടെ ഫാൻസ് പേജുകളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്.

ദസറയിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ സഹായിച്ച ക്രൂവിന് ഓർമിക്കാൻ തക്കവണ്ണം സമ്മാനം നൽകണമെന്ന് നടി ആഗ്രഹിച്ചിരുന്നും. ഓരോ സ്വർണ നാണയത്തിനും ഏകദേശം 50,000 മുതൽ 55,000 രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനു മുമ്പു താരം സ്വർണനാണയങ്ങൾ സമ്മാനമായി നൽകിയിരുന്നു. തമിഴ് ചിത്രമായ സണ്ടക്കോഴി 2വിന്റെ പാക്കപ്പ് ദിവസം അണിയറപ്രവർത്തകർക്ക് രണ്ട് ഗ്രാം വരുന്ന സ്വർണനാണയങ്ങൾ നടി സമ്മാനിച്ചിരുന്നു.

Similar News