വിജയനായികയാണ് ഐശ്വര്യലക്ഷ്മി. യുവനിരയിലെ ശ്രദ്ധേയമായ താരം ഇപ്പോല്‍ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ തുടങ്ങിയെങ്കിലും ഐശ്വര്യലക്ഷ്മി എന്ന നായിക മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത് മായാനദിയിലൂടെയാണ്.
ഒരു സിനിമ കണ്ടാല്‍ കൃത്യമായ അഭിപ്രായം പറയുന്ന പ്രേക്ഷകരുണ്ടെന്ന് ഐശ്വര്യലക്ഷ്മി പറഞ്ഞു. അഭിനയിക്കുന്നത് നല്ലതായാലും ചീത്തയായാലും പ്രേക്ഷകര്‍ അവരുടെ അഭിപ്രായം തുറന്നു പറയും. അതു കേള്‍ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. സിനിമ നന്നായി എന്നു പറഞ്ഞു മെസേജുകള്‍ കിട്ടാറുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യമാണത്. ഇപ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. സിനിമ റിലീസായാല്‍ വളരെ പെട്ടെന്നു തന്നെ പലരും റിവ്യു ഇടാറുണ്ട്. ആദ്യമൊക്കെ നെഗറ്റിവ് കമന്റ്‌സ് വരുമ്പോള്‍ അസ്വസ്തത തോന്നിയിരുന്നു.
തമിഴില്‍ ആദ്യമായി അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഭാഷ തന്നെ കുഴപ്പത്തിലാക്കി. ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ടു തുടക്കത്തില്‍ ഉണ്ടായിരുന്നു. ഓരോ സീന്‍ ചെയ്യുമ്പോഴും ഡയലോഗ് ശരിയാകുന്നുണ്ടോ എന്ന പേടി ഉണ്ടായിരുന്നു. മലയാളത്തിലാണെങ്കില്‍ ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍സ് മനസിലാക്കി ശബ്ദത്തിന്റെ മോഡുലേഷനില്‍ മാറ്റം വരുത്താമല്ലോ? തമിഴിലത് ബുദ്ധിമുട്ടായിരുന്നു. മാതൃഭാഷപോലെ എളുപ്പമാകില്ലല്ലോ മറ്റൊരു ഭാഷയും. പഠിച്ചെടുത്ത് പറയുമ്പോള്‍ പെര്‍ഫെക്ടാകാന്‍ കുറച്ചു സമയമെടുക്കും. മലയാളത്തില്‍ ചെയ്ത സിനിമകളെല്ലാം എനിയ്ക്കു പ്രേക്ഷകരുടെ സ്‌നേഹം വാങ്ങിത്തന്നവയാണ്. അതു നശിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ആ സ്‌നേഹമാണെന്റെ കോണ്‍ഫിഡന്‍സ്. പ്രേക്ഷകര്‍ നല്‍കുന്ന കോണ്‍ഫിഡന്‍സുകൊണ്ടാണ് ഓരോ സിനിമയും നന്നായി ചെയ്യാന്‍ കഴിയുന്നത്.