"ചാള്‍സ് എന്‍റര്‍പ്രൈസസ് " അലസഗമനം ഈ ചിത്രം

Update: 2023-05-20 07:10 GMT

കെ സി മധു

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന   "ചാള്‍സ് എന്‍റര്‍പ്രൈസസ് " പ്രേക്ഷകരെ മുഷിപ്പിക്കാത്ത സിനിമയാണ്. ഉർവ്വശിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗോമതി എന്ന വീട്ടമ്മയെ അവതരിപ്പിക്കുന്നത് .തന്റെ കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ ഉർവശിക്ക് കഴിഞ്ഞിട്ടുമുണ്ട് .ഗോമതിയുടെയും മകൻ രവിയുടെയും വിചിത്രമായ ജീവിത കഥയാണ് പ്രധാനമായും ഈ സിനിമയുടെ പ്രമേയം. ബാലു വർഗീസാണ് രവിയെ അവതരിപ്പിക്കുന്നത് .രവിക്ക് നിശാന്ധത(നൈറ്റ് ബ്ളയിന്റട്നെസ്സ്) എന്ന രോഗമുണ്ട്. ഈ കഥാപാത്രത്തിന് ഇത്തരമൊരു രോഗമുണ്ടെന്നുള്ളത് കഥയുടെ പൊതു ധാരക്ക് ആവശ്യകതയായി പരിഗണിക്കാനാകുന്നില്ല.കൂട്ട് കുടുംബം ആളോഹരി വച്ച് ഭാഗം പിരിഞ്ഞപ്പോൾ കുടുംബവകയായ കളരിയിലെ പ്രതിഷ്‌ഠാ വിഗ്രഹം എത്തിച്ചേർന്നത് ഗോമതിയുടെ കൈകളിലാണ് .

അതൊരു കാലപ്പഴക്കം ചെന്ന ഗണപതി വിഗ്രഹമാണ്. സിനിമാക്കമ്പക്കാരനായ ഭർത്താവിൽ നിന്ന് വേർപെട്ടു താമസിക്കുന്ന ഗോമതിക്ക് ജീവനും ജീവിതവും ഇപ്പോൾ ഈ ഗണപതി തന്നെയാണ്. കുടുംബത്തിലെ ഭാഗം പിരിഞ്ഞു പോയവരൊക്കെ ഒത്തുകൂടി ഒരു പുതിയ ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ച് മുടങ്ങാതെ പൂജ ചെയ്യേണ്ടതാണെന്ന തീരുമാനമുണ്ടായി. ഗോമതിക്ക് വിഗ്രഹം വിട്ടുകൊടുക്കുന്നതിൽ എതിരഭിപ്രായവുമുണ്ടായില്ല.പക്ഷെ കഥ മറ്റൊരു ഉൾവഴിയിലൂടെയാണ് പിന്നീട് സഞ്ചരിക്കുന്നത് . അതിൽ ഈ ഗണപതിവിഗ്രഹം നൂറ്റാണ്ടുകൾ പഴക്കമുള്ള ആന്റിക് മൂല്യമുള്ളതാണെന്നും അതിന് ആവശ്യക്കാർ ഏറെയുണ്ടെന്നും രവി മനസ്സിലാക്കുന്നു. തുടർക്കഥ അതിനെ ചുറ്റിപ്പറ്റിയാണ് പറയുന്നത് . അവിടെ വരുമ്പോൾ സിനിമ ഒരു ത്രില്ലർ സ്വഭാവം കൈവരിക്കുന്നു. തട്ടു തകർപ്പൻ നാടാൻ തല്ലും അനുബന്ധ കറിക്കൂട്ടുകളുമൊക്കെ വിളമ്പി സംവിധായകൻ സിനിമയെ പ്രേക്ഷകർക്ക് രുചികരമാക്കാൻ പരമാവധി ശ്രമിച്ചു കാണുന്നു. സിനിമ തീർന്നു തിയേറ്റർ വിടുമ്പോഴും പക്ഷെ തിരക്കഥാകൃത്തും സംവിധായകനുമായ സുഭാഷ് ലളിതാ സുബ്രഹ്മണ്യൻ ഈ സിനിമക്ക് എന്തിന് ഇങ്ങനെ ഒരു പേരിട്ടു എന്ന് മനസ്സിലാകുന്നില്ല. മലയാളവും തമിഴും ഇടകലർത്തി ദൃഷ്യാവിഷ്ക്കരിച്ച ഈ ചിത്രം കേരളത്തിന്റെ എക്കണോമിക്ക് സെന്ററായ കൊച്ചിയെ പശ്ചാത്തലമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുപത്തിനാലോളം നടക കലാകാരൻമാരെ അണിനിരത്തി ഒരുക്കിയ ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രദീപ് മേനോനാണ് സഹനിർമ്മാതാവ്. ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം റിലയൻസാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ള അറുപതിൽപരം രാജ്യങ്ങളിൽ റിലയൻസ് എന്റർടൈൻമെന്റ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് .

ഉർവ്വശി,ബാലു വർഗീസ്,ബേസിൽ ജോസഫ്, ഗുരു സോമസുന്ദരംകലൈയരസൻ സുജിത് ശങ്കർ, സെബിൻ ബെന്സന്, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ,ചിത്രത്തിന്റെ 30 ശതമാനമാനവും തമിഴിലാണ്. 'കാക്കമുട്ടൈ' എന്ന സിനിമയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ് ചിത്രത്തിനായി തമിഴ് സംഭാഷണങ്ങൾ എഴുതിയത്. തമിഴ് ഗാനങ്ങൾ എഴുതിയത് പാ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കുന്ന നാച്ചിയാണ്. തമിഴിലെ പ്രശസ്തതാരം കലൈയരസൻ സുപ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'ചാൾസ് എന്റർപ്രൈസസ്' എന്ന ഈ സിനിമയുടെ പേരിന് പിന്നിൽ വലിയൊരു സസ്പെൻസ് ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അത് സിനിമ കണ്ടിറങ്ങുന്നവർക്ക് മനസ്സിലാവുമെന്നും സംവിധായകൻ പറഞ്ഞിരുന്നു. തമിഴ് ഫോക് ശൈലിയിലുള്ള ആദ്യ ഗാനം 'തങ്കമയിലേ' ഹൃദ്യമായി തോണി.. ഒരു മില്യൺ വ്യൂസും കടന്നു ​ഗാനം ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിംഗിലാണ്. പിന്നീട് പുറത്തുവിട്ട 'കാലമേ ലോകമേ', 'കാലം പാഞ്ഞേ', 'മെട്രോ പൈങ്കിളി' എന്നീ ​ഗാനങ്ങളും പ്രചാരത്തിലാണ് .

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്


Similar News