വ്യക്തി എന്ന നിലയിൽ ഒരു സ്ത്രീക്ക് മൂന്ന് കഥാപാത്രങ്ങളെയാണ് തന്റെ ജീവിതനാടകത്തിൽ പ്രധാനമായിമായും അഭിനയിച്ചു തീർക്കേണ്ടതായുള്ളത്. മകൾ, ഭാര്യ ,അമ്മ... എന്നിങ്ങനെ പോകുന്നു അവളുടെ റോളുകൾ .ആലിയ ഭട്ട് മികച്ച ഭാര്യയാണോ അതോ അമ്മയാണോ എന്നൊരു ചോദ്യമുർന്നപ്പോൾ അതൊരു രസകരമായ ചോദ്യമായാണ് പലർക്കും തോന്നിയത്. ചോദ്യം ആരോടാണ് ചോദിച്ചതെന്നറിയുമ്പോളാണ് സംഭവം അതിരസമായി മാറുന്നത് .സാക്ഷാൽ രൺബീർ കപൂറിനോട് തന്നെയാണ് ഈ ചോദ്യം ചോദിച്ചത്.
മകൾ രാഹാ കപൂറിനെ വളർത്തുന്ന രീതികളൊക്കെ ശ്രദ്ധിച്ചാൽ ആലിയ ഭട്ട് ഭാര്യയേക്കാൾ മികച്ച അമ്മയാണെന്നാണ് രൺബീർ കപൂറിന്റെ കണ്ടെത്തൽ. നമുക്കും ഈ അഭിപ്രായത്തോട് യോജിക്കാതിരിക്കാൻ കഴിയില്ല. കാരണം ഇത്തരമൊരു ചോദ്യത്തിന് ആധികാരികമായി മറുപടി പറയാൻ ആലിയയുടെ ഭർത്താവായ രണ്ബീറിനല്ലാതെ മറ്റാർക്കാണ് കഴിയുക. രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ രാഹ 2022 നവംബർ 6 നാണ് ജനിച്ചത്.
കഴിഞ്ഞ വർഷം നവംബർ 6 ന്, ദമ്പതികളുടെ ഏപ്രിലിൽ നടന്ന വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം, അവരുടെ മുംബൈയിലെ ഭവനമായ വാസ്തുവിൽ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ രാഹ, ജനിച്ചു. രാഹയുടെ ജനനം മുതൽ, രൺബീറും ആലിയയും തങ്ങളുടെ മകളെക്കുറിച്ച് അഭിമുഖങ്ങളിൽ സംസാരിക്കുകയും പുതിയ മാതാപിതാക്കളെ ന്ന നിലയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവക്കുകയും ചെയ്യുന്നു.അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബീറിനോട് ആലിയയെ ഭാര്യയായും അമ്മയായും വിലയിരുത്താൻ ആവശ്യപ്പെട്ടിരുന്നു. അവൾ രണ്ടിലും അതിശയിപ്പിക്കുന്നവളാണെ ന്നായിരുന്നു രൺബീർ അന്നും ഉത്തരം നൽകിയത് .എന്നാൽ ഇപ്പോൾ ആലിയ ഭാര്യയേക്കാൾ മികച്ച അമ്മയായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രൺബീറിന്റെ ചിത്രമായ തു ജൂതി മെയ്ൻ മക്കാറിലും ശ്രദ്ധ കപൂർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രദ്ധയ്ക്കൊപ്പം അദ്ദേഹം ആദ്യമായി ജോഡിയാകുന്നത് ഈ ചിത്രത്തിലാണ്. അനുഭവ് സിംഗ് ബസ്സി, ഡിംപിൾ കപാഡിയ, ബോണി കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രശ്മിക മന്ദാനയ്ക്കൊപ്പമുള്ള അനിമൽആണ് രൺബീറിന്റെ വരാനിരിക്കുന്ന ചിത്രം.