ആശൂറാഅ് പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും ; യോഗം ചേർന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

Update: 2024-07-10 07:34 GMT

ബഹ്റൈനിലെ വി​വി​ധ മ​അ്​​തം മേ​ധാ​വി​ക​ളു​ടെ​യും ഹു​സൈ​നി​യ്യ ആ​ഘോ​ഷ ക​മ്മി​റ്റി​ക​ളു​ടെ​യും യോ​ഗം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്തു.ആ​ശൂ​റ പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ പൊ​തു പ​രി​പാ​ടി​ക​ളാ​ണെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​​​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ് ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ശൂ​റ പ​രി​പാ​ടി​ക​ൾ​ക്കു വേ​ണ്ട സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു.

ഗ​വ​ർ​ണ​ർ​മാ​ർ, പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ശൂ​റ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​​ത്തി​ന്‍റെ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വും മ​ത സ​ഹി​ഷ്​​ത​യും പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​വും പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന സ​ന്ദ​ർ​ഭം കൂ​ടി​യാ​ണ്​ ആ​​ശൂ​റ വേ​ള​ക​ളെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കി​രീ​ടാ​വ​കാ​ശി​യും​ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച്​ മു​ന്നോ​ട്ടു പോ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്രാ​വ​ശ്യ​ത്തെ ആ​ശൂ​റ പ​രി​പാ​ടി​ക​ൾ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ജ​യ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

Tags:    

Similar News