കെഎംസിസി ബഹറയ്ൻ 45ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് വൈകീട്ട് 6.30ന് ഇസ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. മുസ് ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം എ യൂസഫലി വിശിഷ്ടാതിഥിയാവും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഗസ്റ്റ് ഓഫ് ഹോണർ ആയിരിക്കും.
സ്പന്ധൻ 2കെ23 എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ സിനിമാ താരങ്ങളടങ്ങുന്ന കലാകാരൻമാരുടെ മ്യൂസിക്കൽ ആന്റ് കോമഡി നൈറ്റ് കൂടി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രമുഖ സിനിമാ താരം മനോജ് കെ ജയൻ, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ശരീഫ് കണ്ണൂർ, സജീർ കൊപ്പം, സജില സലിം തുടങ്ങിയവർ സംബന്ധിക്കും. ഗൾഫിൽ വ്യത്യസ്ത മേഖലകളിൽ സംഭാവനകൾ അർപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.