ആ​ലേ​ഖ് 2024 ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​കര​ണം

Update: 2024-06-07 07:20 GMT

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഒ​രു​ക്കു​ന്ന ആ​ലേ​ഖ് 2024 ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ന് വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചു​വ​രു​ന്നു. ജൂ​ൺ 14നാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇ​സ ടൗ​ൺ ക്യാമ്പ​സി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​മ്പ​തി​ലേ​റെ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന്റെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റി​ലെ സു​പ്ര​ധാ​ന ഇ​ന​മാ​യി​രി​ക്കും ആ​ലേ​ഖ് എ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നാ​യി വി​ദ്യാ​ർ​ഥി​ക​ളും മു​തി​ർ​ന്ന ക​ലാ​കാ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ 2500 പേ​രെ​യാ​ണ്‌ മ​ത്സ​ര​ത്തി​ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ൾ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി വി​ദ്യാ​ർ​ഥി​ക​ളെ മ​ത്സ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​വ​ശ്യ​മാ​യ അം​ഗീ​കാ​രം പ​രി​പാ​ടി​ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യി സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചി​ത്ര​ക​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. 5 മു​ത​ൽ 18 വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 18 നു ​മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന ദി​വ​സം ജൂ​ൺ 10 ആ​ണ്.

സ്‌​കൂ​ളു​ക​ൾ​ക്ക് ടീ​മു​ക​ളാ​യി ‘ഹാ​ർ​മ​ണി’ എ​ന്ന വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഈ ​മ​ത്സ​രം 12-18 പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ കൂ​ട്ടാ​യ്മ​യെ​യും സ​ർ​ഗാ​ത്മ​ക​ത​യെ​യും വ​ള​ർ​ത്തു​ന്നു. ചി​ത്ര​ക​ലോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​നം അ​വാ​ർ​ഡ് ദാ​ന​ത്തോ​ടെ വൈ​കു​ന്നേ​രം സ​മാ​പി​ക്കും.

വി​ജ​യി​ക​ളെ അ​ന്നു​ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ക​യും തി​ര​ഞ്ഞെ​ടു​ത്ത ക​ലാ​സൃ​ഷ്ടി​ക​ൾ സ്കൂ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. ബ​ഹ്റൈ​നി​ലെ വ​ള​ർ​ന്നു​വ​രു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ ഒ​ത്തു​ചേ​ര​ലി​നും ക​ലാ​സാ​ക്ഷാ​ത്കാ​ര​ത്തി​നും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വേ​ദി​യൊ​രു​ക്കും. എ​ല്ലാ ക​ലാ​സ്നേ​ഹി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളെ​യും സ്നേ​ഹ​പൂ​ർ​വം ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. isbart@indianschool.bh എ​ന്ന വി​ലാ​സ​ത്തി​ലും എ​ൻ​ട്രി​ക​ൾ അ​യ​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും ദ​യ​വാ​യി 39152628, 39804126, അ​ല്ലെ​ങ്കി​ൽ 36111670 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    

Similar News